Connect with us

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!

Malayalam

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്.പണം നല്‍കിയു൦ മറ്റും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന വ്യാജ ഫോളോവേഴ്സിനെ സംബന്ധിക്കുന്ന കേസിലാണ് അന്വേഷണം.

ദീപികയ്ക്കും പ്രിയങ്കയ്ക്കും പുറമേ ബോളിവുഡ് താരങ്ങള്‍, കായിക താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 176 പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ 54ലധിക൦ കമ്ബനികള്‍ക്കും പങ്കുള്ളതാടി മുമ്ബ ജോയിന്റ് പോലീസ് കമ്മീഷണര്‍ വിനയ് കുമാര്‍ ചൗബെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കേസ് അന്വേഷണത്തിന് സഹായം നല്‍കുന്നതിനായി ക്രൈംബ്രാഞ്ചും സൈബര്‍ സെല്ലും ഉള്‍പ്പെടുന്ന ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അഭിഷേക് ദിനേശ് ദൌടെ എന്ന വ്യക്തിയെ മുംബൈ പോലീസിന്റെ ക്രിമിനല്‍ ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) അറസ്റ്റ് ചെയ്തതായും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നു ശ്രദ്ധയില്‍പ്പെട്ട ഗായിക ഭുമി ത്രിവേദിയാണ് പോലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത്.

about bollywood

More in Malayalam

Trending

Recent

To Top