Malayalam
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ ആരാധമാക്കി മ്യൂസിക്കല്‍ ആല്‍ബം ഒരുങ്ങുന്നു!
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ ആരാധമാക്കി മ്യൂസിക്കല്‍ ആല്‍ബം ഒരുങ്ങുന്നു!
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ ആരാധമാക്കി മ്യൂസിക്കല്‍ ആല്‍ബം ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഏഴ് ഭാഷകളിലായാണ് ഈ മ്യൂസിക് ആല്‍ബം എത്തുന്നത്. മലയാളം, ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലാണ് ആല്‍ബം എത്തുന്നത് .
വിജയ് യേശുദാസ്, അഫ്‌സല്‍ ഇസ്മയില്‍, വൈഷ്ണവ് ഗിരീഷ് , സച്ചിന്‍ വാര്യര്‍, സന്നിധാനന്ദന്‍, ഇഷാന്‍ ദേവ്, അജ്മല്‍, മെറില്‍ ആന്‍ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബികെ ഹരിനാരായണന്‍ (മലയാളം), സുരേഷ് കുമാര്‍ രവീന്ദ്രന്‍ (തമിഴ്), വിനോദ് വിജയന്‍ (തെലുങ്ക് കന്നഡ), ഷാജി ചുണ്ടന്‍ (ഇംഗ്ലീഷ്), അബ്ദുല്‍ അസീസ് (അറബിക് ) തുടങ്ങിയവരുടെ രചനയില്‍ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഫ്‌എം സ്റ്റുഡിയോ പ്രൊഡക്ഷന്‍സും സെലിബ്രിഡ്ജും ചേര്‍ന്ന് ഒരുക്കുന്ന ഈ വീഡിയോ ആല്‍ബം മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്.ഫൈസല്‍ നാലകത്ത്, റസല്‍ പുത്തന്‍പള്ളി, ഷംസി തിരൂര്‍, സിഞ്ചോ നെല്ലിശ്ശേരി, റോയ് പാരീസ്, സണ്ണി മാളിയേക്കല്‍ യൂഎസ്‌എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.
ABOUT MAMMOOTY
