Malayalam
അയ്യോ ഞാനില്ല; മമ്മുട്ടി ചീത്തവിളിക്കുമെന്ന് മോഹൻലാൽ!
അയ്യോ ഞാനില്ല; മമ്മുട്ടി ചീത്തവിളിക്കുമെന്ന് മോഹൻലാൽ!
By
മലയാള സിനിമയിലെ താരരാജാക്കൻ മാരാണ് മമ്മുട്ടിയും മോഹൻലാലും.രണ്ടു താരങ്ങളും മലയാള സിനിമയിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല.മലയാള സിനിമ ലോകം ഇന്നും ഭരിക്കുന്ന രാജാക്കന്മാർ ഇവർ മാത്രമാണ്.എന്നും മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രമാണ് എന്നുതന്നെ പറയാം.മലയാള സിനിമയുടെ രണ്ട് അഹങ്കാരമാണ് ഇരുവരും.ഇരുവരും ഒരുപാട് ചിത്രങ്ങളാണ് ഒരുമിച്ചെത്തിയത്.അന്നൊക്കെയും ഇരുകൈയും നീട്ടി മലയാളികൾ സ്വീകരിച്ചിട്ടുണ്ട്.താരങ്ങളുടെ ഓരോ ചിത്രങ്ങളും ഏറെ മത്സരിച്ചാണ് ഇറങ്ങാറുള്ളത്.താരങ്ങൾക്കായി ലോകത്തെങ്ങും ഫാൻസ് അസോസിയേഷനുകൾ ഉണ്ട് ആയതിനാൽ തന്നെ താരങ്ങളുടെ ചിത്രങ്ങളൊക്കെയും വളരെ ആകാംക്ഷയോടെ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.എന്നാൽ സിനിമ ലോകത്ത് മാത്രമേ താരങ്ങൾ തമ്മിൽ മത്സരമുള്ളു എന്നാണ് മമ്മുട്ടി ഇപ്പോൾ പറയുന്നത്.മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും.
ഒരു ഇന്റസ്ട്രിയുടെ രണ്ട് നെടുംതൂണുകളായിരിക്കെ ഇരുവരും ഉറ്റ സഹത്തുക്കളാണ്. പരസ്പം ഈഗോയോ മറ്റ് വിദ്വേഷങ്ങളോ ഒന്നുമില്ലാതെ പതിറ്റാണ്ടുകളായി മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് സിനിമാ ലോകത്ത് എത്തിയത്. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിന് മുന്‍പേ ഇരുവരും സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് അന്‍പതിധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചതും.ഇപ്പോഴിതാ തങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മലയാളസിനിമയ്‌ക്ക് എന്നും അഭിമാനിക്കാവുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരേ താരപ്രഭയില്‍ നാലുപതിറ്റാണ്ടിലധികമായി ഒരു സിനിമാ ഇന്‍ഡസ്‌ട്രിയുടെ അവിഭാജ്യഘടകമായി ഇരുവര്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്നത് ചെറിയകാര്യമല്ല. അന്‍പതിലധികം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച സൂപ്പര്‍താരങ്ങള്‍ ഒരുപക്ഷേ ലോകസിനിമയില്‍ തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായിരിക്കും.
അത്തരത്തില്‍ ഇരുവരും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നമ്ബര്‍ 20 മദ്രാസ് മെയില്‍. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നെങ്കിലും മമ്മൂട്ടിയ‌്ക്കും സുപ്രധാന വേഷം തന്നെ ആയിരുന്നു. എന്നാല്‍ അതിഥി വേഷത്തില്‍ ആയിരുന്നിട്ടു കൂടി നമ്ബര്‍ 20യുടെ ഭാഗമായി മമ്മൂട്ടി എത്തിയതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് ഇക്കാര്യം വ്യക്തമാക്കുകയാണ്.
‘ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം മോഹന്‍ലാല്‍ എന്റെ റൂമില്‍ വന്നു. സ്ക്രിപ്‌റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമയില്‍ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹന്‍ലാലും കൂട്ടരും കോട്ടയത്തു നിന്ന് ട്രെയിനില്‍ കയറി ക്രിക്കറ്റ് കളി കാണാന്‍ ചെന്നൈയില്‍ വരികയാണ്. യാത്രക്കാരനായ ഒരു സെലിബ്രിറ്റി ഫിലിം ആക്‌ടര്‍ ഈ ട്രെയിനില്‍ കയറുന്നു. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജഗതി ശ്രീകുമാറിനെയാണ് ആ വേഷത്തില്‍ ആലോചിച്ചത്. പിന്നീട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഒരു കൊലപാതകക്കേസില്‍ പെടുമ്ബോള്‍ ജഗതി രക്ഷപ്പെടുത്തുന്നതുമാണ് ഉദ്ദേശിച്ചത്.
വളരെ പ്രധാനപ്പെട്ട ഒരു ടിടിആര്‍ റോളും അതിലുണ്ട്. മോഹന്‍ലാല്‍ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് ജഗതിച്ചേട്ടനെ ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനില്‍ കയറുന്ന സെലിബ്രിറ്റിയായി മമ്മൂക്കയെ ആക്കിയാലോ? ഞാന്‍ ഒരു സെക്കന്റ് നിശബ്‌ദനായി. പിന്നെ പറഞ്ഞു, മമ്മൂക്ക ആയാല്‍ നന്നായിരിക്കും. പക്ഷേ മമ്മൂക്ക അത് ചെയ്യുമോ? എന്തായാലും നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക് എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.
‘അയ്യോ ഞാനില്ല, അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെ കൊണ്ട് പറയിപ്പിക്കാം’. ലാല്‍ പറഞ്ഞു. പക്ഷേ ജോഷിക്കും ഇക്കാര്യം മമ്മൂട്ടിയോട് പറയാന്‍ മടി. ഒടുവില്‍ മമ്മൂക്കയുടെ വായിലിരിക്കുന്ന തെറി കേള്‍ക്കാമെന്ന് വച്ച് ഞാന്‍ തന്നെ കാര്യം പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ജഗതിയുടെ റോള്‍ ഒന്ന് ഡെവലപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞപ്പോഴേ, അതിനെന്താ ചെയ്‌തേക്കാം. നീ ജോഷിയോട് ഓകെ പറഞ്ഞേക്ക് എന്നു മറുപടി നല്‍കി.
ഫോണ്‍ വച്ചശേഷം ഞാനും മോഹന്‍ലാലും ജോഷിയും കുറേ നേരം സ്തംഭിച്ച് ഇരിപ്പായി. ഇങ്ങരേ ഇത് സീരിയസായി പറഞ്ഞതാണോ അതോ കളിയാക്കിയതാണോ എന്ന്. എന്തായാലും രാത്രി ജോഷി വീണ്ടും വിളിച്ചതോടെ സംഗതി ഓകെയാണെന്ന് ഉറപ്പിക്കുകയായിരുന്നു’.
about mammootty and mohanlal
