Malayalam Breaking News
മാമാങ്കത്തിനേറ്റ ഡീഗ്രേഡിംഗ്;തുറന്ന് പറഞ്ഞ് മമ്മൂക്ക!
മാമാങ്കത്തിനേറ്റ ഡീഗ്രേഡിംഗ്;തുറന്ന് പറഞ്ഞ് മമ്മൂക്ക!
മമ്മൂട്ടി നായകനായെത്തിയ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തന്നെ സിനിമയ്‌ക്കെതിരെ ആസുത്രിതമായ ഡീഗ്രേഡിങ് ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിങിനെക്കുറിച്ച് മുന്‍ധാരണയുണ്ടായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയിരിക്കുകയാണ്.
കൊച്ചിയില്‍ ടീം മാമാങ്കവുമായി ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.മാമാങ്കത്തിനെതിരെ ഡീ ഗ്രേഡീങ് നടക്കുമോ എന്ന മുന്‍ധാരണ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഡീ ഗ്രേഡിങ് ഉണ്ടാകും എന്നൊന്നും ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ധാരണയുണ്ടാകുമോ. സിനിമ വലുതായത് കൊണ്ട് പ്രമോഷനിറങ്ങിയെന്നേയുളളൂ എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.മാമാങ്കത്തിനെതിരെ ഡീ ഗ്രേഡീങ് നടക്കുമോ എന്ന മുന്‍ധാരണ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഡീ ഗ്രേഡിങ് ഉണ്ടാകും എന്നൊന്നും ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ധാരണയുണ്ടാകുമോ.
സിനിമ വലുതായത് കൊണ്ട് പ്രമോഷനിറങ്ങിയെന്നേയുളളൂ എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.മമ്മൂട്ടിയുടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. അങ്ങനെയുളള ചിത്രങ്ങള്‍ നടക്കാതിരിക്കാന്‍ ഒരു ഇന്റേണല്‍ പൊളിറ്റിക്സ് ഇതിന്റെ പിറകില്‍ നടക്കുന്നുണ്ടോ, എന്നുളള ചോദ്യത്തിനാകട്ടെ, അതൊക്കെ നിങ്ങള്‍ കണ്ടുപിടിക്ക്. അതിനല്ലേ നിങ്ങള്‍. ഇന്റേണല്‍ പൊളിറ്റിക്സ് ഉണ്ടെങ്കില്‍ കണ്ടുപിടിക്ക്. തമാശ പറഞ്ഞതല്ല, നിങ്ങളെ പോലുളള ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുവാണെങ്കില്‍ ഫൈന്‍ഡ് ഇറ്റ് ഔട്ട്. അതൊരു വലിയ കാര്യമായിരിയ്ക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
about mammootty
