News
ആ വീട് മമ്മൂട്ടിയുടേതല്ല;പ്രചരിക്കുന്ന വാർത്തകൾ വ്യാജം!
ആ വീട് മമ്മൂട്ടിയുടേതല്ല;പ്രചരിക്കുന്ന വാർത്തകൾ വ്യാജം!
താര രാജാക്കന്മാരുടെ ചെറിയ ചെറിയ വാർത്തകൾ പോലും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സ്ഥിരം പ്രചരിച്ചിരുന്നത് മമ്മൂട്ടിയുടെ പുതിയ വീടിനേപ്പറ്റിയുള്ള വാർത്തകളായിരുന്നു.പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നതും.
എന്നാൽ ഇപ്പോൾ മാമൂട്ടിയുടെ പുതിയ വീടെന്ന പേരിൽ വ്യാജം വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി വാർത്തകൾ വരുകയാണ്. ‘മമ്മൂക്കയുടെ പുതിയ വീട്’ എന്ന പേരിലാണ് 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എവിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചു. നേരത്തെ ‘മെഗാസ്റ്റാർ ന്യൂഹോം’ എന്ന പേരിൽ വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അത് മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രമാണെന്നും എങ്ങനെയോ ഇന്റർനെറ്റിലൂടെ പുറത്ത് ആയതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ സമംത്തിക്കുന്നുണ്ട്.എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ തീർത്തും വ്യാജമാണെന്നാണ് അറിയുന്നത്.
ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ പുതിയ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിൻറെ പുതിയ വീടിന് ഇൻറീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു.
about mammootty
