Malayalam
കൈക്കുഴയ്ക്ക് വേദന ;ചിത്രത്തിൽ നിന്നും അല്‍പ്പ ദിവസം മമ്മൂട്ടി അവധിയെടുത്തു!
കൈക്കുഴയ്ക്ക് വേദന ;ചിത്രത്തിൽ നിന്നും അല്‍പ്പ ദിവസം മമ്മൂട്ടി അവധിയെടുത്തു!
നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ചിത്രത്തിൽ നിന്നും അല്‍പ്പ ദിവസം മമ്മൂട്ടി അവധിയെടുത്തു എന്ന വാർത്തകളാണ് എപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്നത്. കുട്ടിക്കാനത്ത് കനത്ത തണുപ്പിലുള്ള ഷൂട്ടിംഗില്‍ കുറേ നാള്‍ തുടര്‍ന്നതോടെ കൈക്കുഴയ്ക്ക് വേദന അനുഭവപ്പെട്ടതിനാലാണ് ഇതെന്നാണ് വിവരം. കുട്ടിക്കാനത്തെ രംഗങ്ങള്‍ താരം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഒരാഴ്ച കൂടി ഇവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും. തുടര്‍ന്ന് മാര്‍ച്ചില്‍ എറണാകുളത്ത് ഷൂട്ടിംഗ് നടക്കും.
പ്രേക്ഷകർ ഒരുപാട് ആകാംഷയോട് കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.മാമൂട്ടിയും മഞ്ജു വാര്യരും ചിത്രത്തിൽ ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണവും.വൈദികന്റെ വേഷത്തിലാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. തിരക്കഥയില്‍ ആവേശഭരിതനായ മമ്മൂട്ടി മറ്റു ചിത്രങ്ങള്‍ നീക്കിവെച്ച് പ്രീസ്റ്റിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലോടു കൂടി അമല്‍ നീരദ് സംവിധാനം ബിലാലിലേക്ക് മമ്മൂട്ടി നീങ്ങും. ഇപ്പോള്‍ എറണാകുളത്തെ വീട്ടില്‍ വിശ്രമത്തിലാണ് താരം. കുടുംബത്തോടൊപ്പം ഒരു യാത്രയും താരം പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.
about mammootty
