Malayalam
എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല;എന്റെ ഉള്ളിൽ തോന്നിയ ആ ആഗ്രഹമാണ് ഒരു നടനാക്കിയത്!
എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല;എന്റെ ഉള്ളിൽ തോന്നിയ ആ ആഗ്രഹമാണ് ഒരു നടനാക്കിയത്!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖമാണ്.ഒരു പ്രമുഖ മാധ്യമത്തിന് മമ്മൂട്ടി നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.‘എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിച്ച സ്വപ്നമായിരുന്നു അത്,” മമ്മൂട്ടി പറയുന്നു.
”എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കില്‍ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ആ ആഗ്രഹം കൊണ്ട് ഞാന്‍ വളര്‍ത്തിയെടുത്ത, ഞാന്‍ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോള്‍ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ തേച്ചാല്‍ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.”മമ്മൂട്ടി വ്യക്തമാക്കി.
‘മമ്മൂട്ടിയുടെ ഏറ്റവും ജെനുവിന്‍ ആയ അഭിമുഖങ്ങളില്‍ ഒന്ന്’, ‘ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു’ എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.
about mammootty
