Malayalam
റൈഫിള്‍ വാങ്ങി ഷൂട്ടിങ് റേഞ്ചില്‍ ഉന്നംപിടിച്ച് മമ്മൂട്ടി;ആർപ്പുവിളിച്ച് ആരാധകർ!
റൈഫിള്‍ വാങ്ങി ഷൂട്ടിങ് റേഞ്ചില്‍ ഉന്നംപിടിച്ച് മമ്മൂട്ടി;ആർപ്പുവിളിച്ച് ആരാധകർ!
ആലപ്പുഴ റൈഫിള്‍ ക്ലബ്ബില്‍ പി.34 എന്ന അംഗത്വമെടുത്ത് പഠനമാരംഭിച്ച് മമ്മൂട്ടി.റൈഫിള്‍ ക്ലബ്ബ് സെക്രട്ടറി കിരണ്‍ മാര്‍ഷല്‍ ചാര്‍ജ് ചെയ്തുനല്കിയ 2.2 റൈഫിള്‍ വാങ്ങി മമ്മൂട്ടി ഷൂട്ടിങ് റേഞ്ചില്‍ ഉന്നംപിടിച്ചു. ആരാധകരുടെ ആര്‍പ്പുവിളിക്കിടെ പതറാതെ മമ്മൂട്ടി വെടിയുതിര്‍ത്തു. ഒന്നല്ല അഞ്ചു റൗണ്ട്.
റൈഫിള്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചിലായിരുന്നു പഠനാരംഭം. സെയ്ന്റ് മൈക്കിള്‍സ് കോളേജിലെ റൈഫിള്‍ ക്ലബ്ബിലാണ് ബുധനാഴ്ച രാവിലെ താരമെത്തിയത്. വിദ്യാര്‍ഥികളടക്കമുള്ള ആരാധകരുടെ ആരവങ്ങള്‍ക്കിടയിലായിരുന്നു താരത്തിന്റെ പരിശീലനം.
കളക്ടര്‍ കൂടിയായ ക്ലബ്ബ് പ്രസിഡന്റ് എം. അഞ്ജനയില്‍നിന്ന് അംഗത്വം ഏറ്റുവാങ്ങി. രാവിലെ പത്തരയോടെ എത്തിയ മമ്മൂട്ടി അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സംവിധായകനും നടനുമായ രഞ്ജി പണിക്കരും ഒപ്പമുണ്ടായിരുന്നു.ജില്ലാ പോലീസ് മേധാവി കെ.എം. ടോമി, കിരണ്‍ മാര്‍ഷല്‍, എ.സി. ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മമ്മൂട്ടിയെ സ്വീകരിച്ചു. പരിശീലനത്തിന് ഇനിയുമെത്തുമെന്ന് പറഞ്ഞായിരുന്നു മെഗാസ്റ്റാറിന്റെ മടക്കം.
about mammootty
