Connect with us

ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!

Malayalam Breaking News

ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!

ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!

സിനിമ ലോകവും,പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മുട്ടി ചത്രമാണ് ബിലാല്‍.ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറിയ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടികൾ എത്തിയതുമുതൽ പ്രേക്ഷകർ പ്രതീക്ഷയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ എന്നത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു ഈ ചിത്രം. ബിലാലിന്റെ ഡയലോഗും ആക്ഷനുമൊക്കെ ഇന്നും ആരാധകമനസ്സില്‍ മായാതെയുണ്ട്.അതുകൊണ്ട് തന്നെ ബിലാലിന്റെ വരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ.

ഇപ്പോഴിതാ ബിലാലിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് എത്തിയിട്ടുള്ളത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴുള്ള തിരക്കുകളെല്ലാം തീര്‍ത്ത് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 2020 പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിലെ മറ്റു വിവരങ്ങളും പുറത്തെത്തിയിട്ടുണ്ട് .ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമലിനൊപ്പം നിര്‍മ്മാണത്തിലും താരം സഹകരിക്കുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

about mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top