Bollywood
ഈ സൂപ്പർ താരങ്ങൾ വേണ്ടെന്ന് വെച്ചു; ‘ഛയ്യ ഛയ്യ’ എന്ന ഗാനം ഒടുവിൽ മലൈക അറോറയ്ക്ക് ഭാഗ്യമായി!
ഈ സൂപ്പർ താരങ്ങൾ വേണ്ടെന്ന് വെച്ചു; ‘ഛയ്യ ഛയ്യ’ എന്ന ഗാനം ഒടുവിൽ മലൈക അറോറയ്ക്ക് ഭാഗ്യമായി!
ബോളിവുഡ് സുന്ദരി മലൈക അറോറ കേരളത്തിലേയും ഇഷ്ട്ടമുള്ള താരമാണ്.നടി മലയാളികൂടെ ആയതോടെ താരത്തിന് മലയാളികളും വളരെ ഏറെ പിന്തുണയാണ് നൽകുന്നത്.ഈ ഇടെ അര്ജുന് കപൂറുമായിട്ടുള്ള റിലേഷന്‍ഷിപ്പിന്റെ പേരിലായിരുന്നു സോഷ്യൽ മീഡിയയിൽ നടി നിറഞ്ഞു നിന്നത്.ഷാരുഖ് ഖാന് നായകനായിട്ടെത്തിയ ഹിറ്റ് ചിത്രം ദില്‍സേ യിലെ ‘ഛയ്യാ ഛയ്യാ’ എന്ന പാട്ട് രംഗത്തില്‍ അഭിനയിച്ച് കൊണ്ടായിരുന്നു മലൈക കരിയര്‍ തുടങ്ങുന്നത്.
അക്കാലത്ത് ബോളിവുഡിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലൊന്നായിരുന്നു ഈ പാട്ട്. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ശില്പ ഷെട്ടി, രവീണ തണ്ടന്‍ പോലെ മുന്‍നിര നായികമാരെ സമീപിച്ചിരുന്നെങ്കിലും ഇവരൊന്നും സമ്മതിച്ചിരുന്നില്ലെന്ന് പറയുകയാണ് കൊറിയോഗ്രാഫറും സംവിധായകയുമായ ഫറ ഖാന്.
ഒടുവില്‍ മലൈകയ്ക്ക് അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും പാട്ട് ഹിറ്റായതോടെ മലൈകയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തീവണ്ടിയ്ക്ക് മുകളില്‍ നിന്നും ഷാരുഖ് ഖാനും മലൈക അറോറയും തമ്മിലുള്ള ഡാന്‍സ് ആയിരുന്നു പാട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്വീന്ദര് സിങും സ്വപ്ന അവസ്തിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഏറെ പണിപ്പെട്ടാണ് താന്‍ ഛയ്യാ ഛയ്യായ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്ന് മലൈക നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
about malaika arora
