Connect with us

നിവിൻ പോളിക്കായി മോഹൻലാലും പ്രണവും എത്തുന്നു!

Malayalam

നിവിൻ പോളിക്കായി മോഹൻലാലും പ്രണവും എത്തുന്നു!

നിവിൻ പോളിക്കായി മോഹൻലാലും പ്രണവും എത്തുന്നു!

നാളുകളായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ .ചിത്രത്തിന് ഒരുപാട് ട്രോളുകളായിരുന്നു ലഭിച്ചത് ,ടീസർ ഇറക്കാനും ട്രയ്ലർ ഇറക്കാനും പറഞു ആരാധകർ വന്നതിനു പിന്നാലെയാണ് ഇപ്പോൾ ടീസർ പുറത്തു എന്ന വാർത്തയാണ് വന്നിരിക്കുന്നത് .

ഓണം റിലീസായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. നിവിൻ പോളിയേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
ധ്യാൻ ശ്രീനിവാസനാണ്.

ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്നത് മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ചേർന്നാണ്. ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ ടീസർ ഇരുവരും ചേർന്ന് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ അജു വർഗീസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ഉർവശിയും ചിത്രത്തിൽ​ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

about love action drama movie

Continue Reading
You may also like...

More in Malayalam

Trending