Malayalam
ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി;തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍!
ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി;തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍!
തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസിയാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദര്‍ശന്‍.
“ഞാന്‍ സിനിമ ചെയ്യുമ്ബോള്‍ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്‍റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല. സംവിധായകന്‍ എന്നാല്‍ ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ജോലിയാണത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയര്‍ താഴെ പോയിട്ടുണ്ടെങ്കില്‍ മേജര്‍ റീസണ്‍ അവരുടെ കുടുംബമാണ്.
വീടിന്‍റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നില്‍ക്കാന്‍ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. അവരുടെ ഒന്നും പേര് പറയാന്‍ കഴിയാത്തത് കൊണ്ട് പറയാത്തതാണ് കാരണം എന്നെക്കാള്‍ വലിയ ആളുകളാണ് അവര്‍. അവരുടെയൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണം വീട് തന്നെയാണ്. പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
about lisy-priyadarshan
