Malayalam
നാടന്‍ പെണ്‍കുട്ടിയായി ഉപ്പും മുളകിലെ ലെച്ചു; വൈറലായി ചിത്രങ്ങള്‍!
നാടന്‍ പെണ്‍കുട്ടിയായി ഉപ്പും മുളകിലെ ലെച്ചു; വൈറലായി ചിത്രങ്ങള്‍!
By
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി രുസ്തഗി. യഥാര്‍ത്ഥ പേര് അധിമാര്‍ക്കും അറിയില്ലെങ്കിലും ലച്ചുവെന്ന് കേട്ടാല്‍ എല്ലാവര്‍ക്കുമറിയാം നടിയെ. വെള്ളിമൂങ്ങ എന്ന് വിളിച്ചുകൊണ്ടാണ് ബാലുവും മക്കളും ലെച്ചുവിനെ പലപ്പോഴും കളിയാക്കാറുളളത്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ കൂടിയാണ് ലെച്ചു. ഉപ്പും മുളകില്‍ പലപ്പോഴും ലച്ചുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്.
ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്.
ലച്ചുവിനെ സ്വന്തം വീട്ടിലെ അംഗമായി കാണുന്നവരുമുണ്ട്. താരത്തിന്റെ പാട്ടിനും ഡാന്‍സിനുമൊക്കെ ആരാധകരും കൈയ്യടിച്ചിരുന്നു. പരമ്പരയിലേതിന് പുറമെ പൊതുവേദികളിലും ലച്ചു നൃത്തവുമായി എത്താറുണ്ട്. സാനിയയ്‌ക്കൊപ്പമുള്ള നൃത്ത വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും ലച്ചു എത്തിയിരുന്നു. ഉപ്പും മുളകിന് ശേഷം താന്‍ അഭിനയം അവാസനിപ്പിക്കുമെന്നായിരുന്നു ഒരിടയ്ക്ക് ജൂഹി പറഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പിന്തുണയും സ്വീകാര്യതയുമായി പരമ്പര മുന്നേറിയതോടെ താരം തീരുമാനം മാറ്റുകയായിരുന്നു.
മുണ്ടും നേര്യതുമുടുത്ത് തനി നാടന്‍ പെണ്‍കുട്ടിയായി ആരാധകരുടെ മനം കവരുകയാണ് ഉപ്പും മുളകും സുന്ദരി ലെച്ചു. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും മകള്‍ ലക്ഷ്മിയെന്ന ലെച്ചുവായെത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ജൂഹിയുടെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ജൂഹി രുസ്‌തഗി. പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛന്‍ രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്.
ഉപ്പും മുളകിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അനന്തകൃഷ്ണന്‍ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയതാണ് ജൂഹിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇപ്പോള്‍ ഫാഷന്‍ ഡിസൈന്‍ കോഴ്സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകില്‍ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈന്‍ ചെയ്യുന്നതാണ്.
കുസൃതിയും കുന്നായ്മയും സഹോദരങ്ങളോട് മുട്ടന്‍ അടിയുമൊക്കെ ഉണ്ടാക്കുമെങ്കിലും നീലുവിനെ പോലെ തന്നെ വീടിനെയും വീട്ടുകാരെയും പരിപാലിച്ചു കൊണ്ടുപോവാന്‍ ലെച്ചുവും മുന്‍പന്തിയില്‍ ഉണ്ട്. സൗന്ദര്യസംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ താല്‍പ്പര്യമുള്ളവളാണ് ലെച്ചു. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. സ്വയം കവിയെന്നു വിശേഷിപ്പിക്കുകയും ഇടയ്ക്ക് പൊട്ടകവിതകള്‍ എഴുതി സഹോദരങ്ങളെ ബോറടിപ്പിക്കുകയും ചെയ്യുന്നവള്‍. എന്നാല്‍ വലിയ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വീട്ടിലെല്ലാവരുടെയും വസ്ത്രങ്ങള്‍ കഴുകാനും വീട് ക്ലീന്‍ ചെയ്യാനും നീലുവില്ലാത്തപ്പോള്‍ ബാക്കിയുള്ളവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാനും നീലുവിനെ സഹായിക്കാനുമൊക്കെ മുന്‍പന്തിയില്‍ തന്നെയുണ്ട് ലെച്ചു.
സീരിയല്‍ പ്രേമികളും സീരിയല്‍ വിരോധികളും- മലയാള ടെലിവിഷന്‍ പ്രേക്ഷകരെ ഇങ്ങനെ രണ്ടായി തരംതിരിച്ചാലും തെറ്റില്ല. എന്നാല്‍ കടുത്ത സീരിയല്‍ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ ഒന്നാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’. വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയല്‍. ടെലിവിഷനില്‍ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്.ലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്.
about lechu new photo
