Malayalam
ഉപ്പും മുളകും വിട്ടു; ഇനി പഠിത്തത്തിൽ ശ്രദ്ധിക്കും.. വിവാഹം അടുത്തൊന്നുമില്ല..
ഉപ്പും മുളകും വിട്ടു; ഇനി പഠിത്തത്തിൽ ശ്രദ്ധിക്കും.. വിവാഹം അടുത്തൊന്നുമില്ല..
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലച്ചു എന്ന ജൂഹി.ഉപ്പും മുളകും എന്ന പരമ്പരയിലൂടെ വന്ന് നിരവധി ആരാധകരെ സമ്പാദിക്കാൻ റൂഹിക്ക് കഴിഞ്ഞിട്ടുണ്ട്.ഏതാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത് ജൂഹിയുടെ വിശേഷങ്ങളാണ്.വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.ഇപ്പോളിതാ ജൂഹി തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.ഒപ്പം റോവിനുമുണ്ട്.
കൊച്ചി മഞ്ഞുമ്മല്‍ സ്റ്റുഡിയോയില്‍ പ്രീ വെഡ്ഡിങ് ഷൂട്ടിന്റെ മൂഡായിരുന്നു. ലെഹങ്കയില്‍ നോര്‍ത്തിന്ത്യന്‍ വധുവിനെപ്പോലെ ജൂഹി… കുര്‍ത്തയും നെഹ്റു കോട്ടുമണിഞ്ഞ് രോവിനും ചേര്‍ന്നു നിന്നു. എനിക്ക് നോര്‍ത്തിന്ത്യന്‍ സ്റ്റൈലിലുള്ള വിവാഹമാണ് ഇഷ്ടം. കേരള സ്റ്റൈലും വേണം, എന്നാലും… അച്ഛന്റെ ആഗ്രഹമാണ് എന്റെ വിവാഹം നോര്‍ത്തിന്ത്യന്‍ രീതിയില്‍ നടത്തണമെന്നത്. അച്ഛന് രഘുവീര്‍ ശരണ്‍ എട്ടു വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ നാട് രാജസ്ഥാനാണ്. ബന്ധുക്കളെല്ലാം അവിടെയാണ്. അവരുടെ സംസ്ക്കാരവും ചടങ്ങുകളുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്.
വിവാഹം അടുത്തൊന്നും ഇല്ലന്നും അതിനിനിയും ഒരുവര്ഷമെടുക്കുമെന്നും ജൂഹി പറയുന്നു. ഞങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ജിപ്സി ട്രാവലിങ്ങാണ് അതിന്റെ പ്രത്യേകത. ഓരോ സ്ഥലത്തും പോയി അവിടെയുള്ള ഉള് ഗ്രാമങ്ങളില്‍ താമസിക്കും. കുറച്ചു ദിവസം അവിടെ ചെലവഴിച്ച് പിന്നെ മറ്റൊരു നാട്ടിലേക്ക്… അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വയനാട്ടിലും മൈസൂരുമൊക്കെ പോയിട്ട് ഇന്നലെ എത്തിയതേയുള്ളൂ. രണ്ടുപേരുടെയും പഠിത്തം പൂര്‍ത്തിയാക്കാനുണ്ട്. എം.ബി.ബി.എസ് കഴിഞ്ഞു. എനിക്ക് പിജി പരീക്ഷ എഴുതാനുണ്ട്. ഒരു മാസം മുമ്പാണ് ഓസ്ട്രേലിയയില്‍ നിന്ന് എത്തിയത്. എല്ലാം ഒന്ന് സെറ്റായശേഷമേ വിവാഹമുണ്ടാവൂഎന്ന് രോവിൻ പ്രതികരിച്ചു.
ഉപ്പും മുളകും വിട്ടുവെന്നും ഇനി പഠിത്തത്തിൽ ശ്രദ്ധിക്കുമെന്നും രോഹി പറഞ്ഞു. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്.
ഞാന്‍ കാരണമാണ് ഇവള് ഉപ്പും മുളകും നിര്‍ത്തിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കുറേ മെസേജുകള്‍ എനിക്കും വന്നിരുന്നു. ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അമ്മമാരൊക്കെ വന്ന് ചോദിക്കും ജൂഹിയോട്. നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ എന്നൊക്കെ ചോദിക്കുമായിരുന്നെന്നും രോവിൻ പറയുന്നു.
about lechu in uppum mulakum
