Connect with us

പതിനേഴാം വയസ്സിലെ ആ പാൽക്കാരൻ പയ്യൻ..സുരേഷ് ഗോപിയുടെ ആരുമറിയാത്ത മുഖം!

Malayalam

പതിനേഴാം വയസ്സിലെ ആ പാൽക്കാരൻ പയ്യൻ..സുരേഷ് ഗോപിയുടെ ആരുമറിയാത്ത മുഖം!

പതിനേഴാം വയസ്സിലെ ആ പാൽക്കാരൻ പയ്യൻ..സുരേഷ് ഗോപിയുടെ ആരുമറിയാത്ത മുഖം!

വിമർശനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും ചെയ്യുന്ന നന്മകൾ മറക്കരുത്.ഒരു വശത്ത് സുരേഷ്‌ഗോപിയെ സോഷ്യൽ മീഡിയയിൽ വലിച്ചു  കീറുമ്പോൾ മറുവശത്ത് അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങളെക്കുറിച്ച് ഒന്ന് ഓർത്തു വെക്കുക.ബിജെപി പാർട്ടിയിൽ സജീവമായതോടെ ഏറ്റവും കൂടുതൽ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകേണ്ടിവന്ന വ്യക്തിയാണ് സുരേഷ്‌ഗോപി.എന്നാൽ ഇപ്പോൾ കോടീശ്വരനിൽ പാവങ്ങൾക്ക് സഹായ ഹസ്തവുമായി സുരേഷ്‌ഗോപി സജീവമാണ്.കോടീശ്വരനിലെ ഈശ്വരൻ എന്ന് തന്നെ അദ്ദേഹത്തെ  വിശേഷിപ്പിക്കാം.

മലയാളി പ്രേക്ഷകർ മുടങ്ങാതെ കാണുന്ന ഒരു പരിപാടിയാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ.കഴിഞ്ഞ ദിവസം  കോടേശ്വരനിൽ വന്ന രണ്ട്  വിദ്യാർത്ഥികൾക്ക് സുരേഷ്‌ഗോപി നൽകിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികൾക്കായുള്ള പ്രേത്യേക സെക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.ഇപ്പോഴും പറയാറുള്ള ആമുഖത്തോടെ ഒക്കെയാണ് സുരേഷ്‌ ഗോപി പരിപാടി ആരംഭിച്ചത്. കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യരുത് അവർ നാളെയുടെ വാഗ്ദാനമാണ് ഒരോരുത്തരിലും കഴിവുകൾ കുടിയും കുറഞ്ഞുമിരിക്കും അത് പല രീതിയിലാണന്ന്  മാത്രം എന്ന വലിയ ഒരു സന്ദേശമൊക്കെ നൽകി തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും ജീവിതമൊക്കെ  പങ്കുവെച്ചാണ് പരിപാടി തുടങ്ങിയത്.

ഇടയ്ക്ക് ഒരു മത്സരാർത്ഥി തന്റെ അച്ഛന് വെറ്റൽ പശുവുണ്ട് വീട്ടിൽ കൃഷിയുണ്ട് തുടങ്ങിയ വിവരങ്ങൾ പങ്കുവെച്ചു.മറ്റൊരു മത്സരാർത്ഥിയുടെ ‘അമ്മ ഒരു സോസൈറ്റിയുമായിൽ പ്രവർത്തിക്കുന്നുണ്ട് ചെറിയ കാർഷിക പ്രവർത്തനങ്ങളിലും സജീവമാണ്.ഇവയൊക്കെ പറഞ്ഞിരിക്കെയാണ് സുരേഷ്‌ഗോപി തന്നെ പഴയകാല ഓർമ്മകളെ കുറിച്ച പങ്കുവെച്ചത്.ഒരുപക്ഷേ അധികമാരും അറിയാത്ത സുരേഷ്‌ഗോപി.

പണ്ട് സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന പശു വളർത്തലിനെക്കുറിച്ചും തൂവെള്ള പാൽ അതും പ്ലാസ്റ്റിക് കുപ്പികളിലല്ല     സൈക്കിളിൽ പോയി പാൽ വിതരണം  ചെയ്തിരുന്നതിനെക്കുറിച്ചും സുരേഷ്‌ഗോപി പങ്കുവച്ചു.എന്നാൽ എങ്ങനെ ഒരു മുഖം താരത്തിനുണ്ടോ എന്ന് പോലും ആരാധകർ ചിന്തിക്കും.ഒരു പക്ഷേ ഇത്രനാളും ആളുകൾ അറിഞ്ഞിരുന്നത് സിനിമാ നടനായും  രാഷ്ട്രീയ പ്രവർത്തകനായും സജ്ജീവമായിരുന്ന സുരേഷ്‌ഗോപിയെ എന്നാൽ ഇങ്ങനെയും ഒരാളുണ്ട്.വർഷങ്ങൾക്ക് മുൻപ്  നല്ല കണ്ണാടി കുപ്പികളിൽ നിറയ്ക്കുകയും അത് കയറിൽ കെട്ടിയിട്ട് ആളുകൾക്ക് വിതരണം ചെയ്തിരുന്നതായും സുരേഷ്‌ഗോപി പറയുമ്പോൾ പ്രേക്ഷകർ ഒന്നനടങ്കം കണ്ണുതള്ളി.എന്തായാലും ഇത് കോടീശ്വരനിൽ പുതിയ ഒരു അനുഭവമായിരുന്നു.ഇതുവരെ അറിയാത്ത സുരേഷ്‌ഗോപിയെ മനസിലാക്കാൻ കിട്ടിയ ഒരു അവസരം.

about sureesh gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top