Connect with us

മമ്മുട്ടിയുടെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സ്നിറഞ്ഞു;കൃഷ്ണകുമാർ!

Malayalam

മമ്മുട്ടിയുടെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സ്നിറഞ്ഞു;കൃഷ്ണകുമാർ!

മമ്മുട്ടിയുടെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സ്നിറഞ്ഞു;കൃഷ്ണകുമാർ!

സിനിമയിൽ ഒരുകാലത്ത് തകർത്തു അഭിനയിച്ച താരങ്ങളുടെ താരപുത്രിമാരും താരപുത്രന്മാരുമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .മലയാള സിനിമയിൽ കൃഷ്ണകുമാർ വളരെ നല്ല കഥാപാത്രങ്ങളായിരുന്നു ചെയിതിട്ടുണ്ടായിരുന്നത്. നായകനായും വില്ലനായും വളരെ ഏറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായകനാണ് കൃഷ്ണകുമാർ.അച്ഛന് പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.അച്ഛന്റെ പാതയിലൂടെ തന്നെയാണ് കൃഷ്ണകുമാറിന്റെ മകൾ അഹാനയും സിനിമ ലോകത്തേക്ക് ചുവടുവച്ചത് .സിനിമയിലേക്ക് വന്നിട്ട് കുറച്ചായെങ്കിലും ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് മലയാളത്തിൽ തൻ്റെതായ സ്ഥാനം ഉണ്ടാക്കിയത്.ലൂക്കയില്‍ അഹാന അവതരിപ്പിച്ച നിഹാരികയുടെ ബാല്യകാല വേഷത്തിലായിരുന്നു ഹന്‍സിക എത്തിയത്. ഇപ്പോൾ താരത്തിന്റെ അനിയത്തിയായ ഇഷാനിയും സിനിമയിലേക്കെത്തുകയാണ്.

മാതാപിതാക്കൾക്ക് പിന്നാലെ എത്തുമ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകരും ഇവരെ സ്വീകരിക്കുന്നത് അതുകൊണ്ട് തന്നെ ഏറെ ആകാക്ഷയും ആരാധകർക്കുണ്ടാകാറുണ്ട്.നടൻ കൃഷ്ണകുമാർ മലയാളികളുടെ പ്രിയങ്കരനായ നടനാണ്.ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലെ താരം ഒരുപോലെ തിളങ്ങുന്ന താരമാണ്. ചേച്ചിക്കും അനിയത്തിക്കും പിന്നാലെയായാണ് ഇഷാനി കൃഷ്ണയും അഭിനയിക്കാനെത്തുന്നത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനി കൃഷ്ണ അരങ്ങേറുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണില്‍ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. നിമിഷ സജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പമായാണ് ഇഷാനി കൃഷ്ണയും എത്തുന്നത്. ഇഷാനി് മാത്രമല്ല കൃഷ്ണകുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇഷാനി പിറന്നാളാഘോഷിച്ചത്. ആശംസയുമായി കൃഷ്ണകുമാറും അഹാനയും എത്തിയിരുന്നു. ഇത്തവണത്തെ പിറന്നാളിന് പ്രത്യേകതകളേറെയുണ്ടെന്നായിരുന്നു ഇരുവരും കുറിച്ചത്. സിനിമയിലേക്ക് അവസരം ലഭിച്ചതില്‍ സന്തുഷ്ടയാണ് താനെന്നാണ് ഇഷാനി പറയുന്നത്.

നേരത്തെയും സിനിമയിലേക്കുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് ഇഷാനി പറയുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമയിലേക്ക് അവസരം ലഭിച്ചപ്പോഴും ഇത് ചെയ്യാന്‍ പറ്റുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു അലട്ടിയത്. കോളേജിലെ ക്ലാസും അറ്റന്‍ഡന്‍സുമൊക്കെയായി ഡേറ്റ് പ്രശ്‌നമുണ്ടാവുമോയെന്നൊക്കെയുള്ള ആശങ്കയായിരുന്നു. താന്‍ അഭിനയിക്കുന്നതിന്റെ വീഡിയോ അയച്ചുകൊടുത്തതിന് പിന്നാലെയായാണ് അവര്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.

ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഒരുപാട് സന്തോഷമുണ്ട്. മമ്മൂട്ടിയുടെ പെയര്‍ ആയല്ല താന്‍ അഭിനയിച്ചിട്ടുള്ളത്. അച്ഛനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു സന്തോഷം. ഈ ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന സന്തോഷവുമുണ്ട്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ, മമ്മൂട്ടിയുടെ സിനിമ തുടങ്ങിയ കാര്യങ്ങളാണ് തന്നെ ആകര്‍ഷിച്ചത്. തന്നെ തിരഞ്ഞെടുക്കുമെന്നൊന്നും കരുതിയിരുന്നില്ല.

ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. സ്‌ക്രീനില്‍ എങ്ങനെയൊക്കെയായിരിക്കും താന്‍ വരുന്നതെന്ന തരത്തിലുള്ള ചിന്തയുണ്ടായിരുന്നു. എല്ലാവരും വളരെ കൂളായി ഇടപഴകിയതോടെ താനും കംഫര്‍ട്ടാവുകയായിരുന്നു. ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ചെയ്തത്. സൗഹൃദത്തോടെയാണ് മമ്മൂക്കയും പെരുമാറിയത്. കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അവിടെ എങ്ങനെ പെരുമാറണമെന്ന കാര്യത്തെക്കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല സിനിമയായിരിക്കും ഇത് ചെയ്യണമെന്നായിരുന്നു അഹാന പറഞ്ഞതെന്നും ഇഷാനി പറയുന്നു.

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ മാത്യുവിന്റെ ജോഡിയായാണ് അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കോംപിനേഷനായി കുറച്ച് സീനികളുമുണ്ട്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ, അവരായതിനാല്‍ നല്ല തിരക്കഥയായിരിക്കും എന്നുറപ്പുണ്ട്. താന്‍ അഭിനയിക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് കുറച്ച് സുഹൃത്തുക്കളോടെ പറഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ കോളേജില്‍ എല്ലവരും അറിഞ്ഞു.

നേരത്തെ ലൂക്കയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്നു വെക്കുകയായിരുന്നു താനെന്ന് കൃഷ്ണകുമാര്‍ പറയുന്നു. സാധാരണയായി മക്കളുടെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തയാളാണ് താന്‍. മമ്മൂക്കയ്‌ക്കൊപ്പം നല്ലൊരു ക്യാരക്ടര്‍ റോള്‍ ലഭിച്ചപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു.

സെറ്റില്‍ എങ്ങനെ പെരുമാറണമെന്നൊക്കെ പറഞ്ഞുകൊടുക്കുമെന്നല്ലാതെ അവരുടെ അഭിനയ കാര്യത്തില്‍ ഇടപെടാറില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. മമ്മൂക്കയോടും ബോബിയോടും ഇഷാനിയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചിരുന്നു. നന്നായിട്ടുണ്ടെടോ, നന്നായിട്ട് വരികയും ചെയ്യുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അത് കേട്ടപ്പോള്‍ത്തന്നെ മനസ്സ് നിറഞ്ഞു. ബോബിയും സംവിധായകനായ സന്തോഷ് വിശ്വനാഥനുമൊക്കെ നല്ല കാര്യങ്ങളാണ് പറഞ്ഞത്.

about krishna kumar talk about mammootty’s words

More in Malayalam

Trending