Malayalam Breaking News
ഞങ്ങളെ അംഗീകരിക്കാന്‍ ആരും തയാറല്ല; എത്ര ദൗര്‍ഭാഗ്യകരമാണിത്… വിമര്‍ശനവുമായി നടന് കോട്ടയം നസീര്‍
ഞങ്ങളെ അംഗീകരിക്കാന്‍ ആരും തയാറല്ല; എത്ര ദൗര്‍ഭാഗ്യകരമാണിത്… വിമര്‍ശനവുമായി നടന് കോട്ടയം നസീര്‍
‘ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരന്മാരും വലിയ തുക ടാക്സ് അടയ്ക്കുന്നവരാണ്. ഇത്രയും ടാക്സ് അടയ്ക്കുന്ന മറ്റു വിഭാഗക്കാര്‍ കലാകരന്മാരില് കുറവാണ്. ചാനല്‍ പരിപാടികള്‍ക്കൊക്കെ ടാക്സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങള്‍ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സര്‍ക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങള്‍ സര്‍ക്കാര്‍ രേഖകള്‍ക്കു പുറത്താണ്. ‘ എത്ര ദൗര്‍ഭാഗ്യകരമാണിതെന്നും നസീര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനകളിലൂടെ പ്രേക്ഷകനെ എന്നും ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാരൂപമാണ് മിമിക്രി. എന്നാല്‍ മറ്റുകലാ രൂപങ്ങളെ പോലെ മിമിക്രിയെ കലാരൂപമായി അംഗീകരിക്കാന്‍ ആരും തയ്യാറല്ല.
സര്‍ക്കാരിന്റെയും കേരള സംഗീത നാടക അക്കാഡമിയുടെയും കണ്ണില്‍ മിമിക്രി കലാരൂപമല്ലെന്നാണ് മിമിക്രി കലാകാരന്മാരുടെ ആക്ഷേപം. ഇതിനെതിരേ വിമര്‍ശനവുമായി നടന് കോട്ടയം നസീര്‍. ‘മിമിക്രിയെ സര്‍ക്കാര്‍ അംഗീകരിച്ച ചെറിയ കാലയളവില്‍ മികച്ച മിമിക്രി കലാകാരനുള്ള അക്കാഡമി അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍. മുകേഷ് ചേട്ടന് കേരള സംഗീത നാടക അക്കാഡമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് അത്. എന്നാല്‍, അതിനു ശേഷം മിമിക്രി വീണ്ടും അക്കാഡമിയില്‍ നിന്നു പുറത്താക്കപ്പെട്ടു. ഇത് ദുഖകരമാണ്.എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരന്മാര്. പക്ഷേ, ഞങ്ങളെ അംഗീകരിക്കാന്‍ ആരും തയാറല്ല’ കോട്ടയം നസീര്‍ പറയുന്നു. വനിതാ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
about kottayam nazeer
