Connect with us

IFFK 2019; ഇടമില്ലാതെ ഇടം, വൈറസ് പിൻവലിച്ച് മാതൃകയാകണം; ആഷിക് അബുവിനോട് ഹരീഷ് പേരടി..

Malayalam Breaking News

IFFK 2019; ഇടമില്ലാതെ ഇടം, വൈറസ് പിൻവലിച്ച് മാതൃകയാകണം; ആഷിക് അബുവിനോട് ഹരീഷ് പേരടി..

IFFK 2019; ഇടമില്ലാതെ ഇടം, വൈറസ് പിൻവലിച്ച് മാതൃകയാകണം; ആഷിക് അബുവിനോട് ഹരീഷ് പേരടി..

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇടം സിനിമയ്ക്ക് ഇടമില്ല. പ്രതിഷേധം അറിയിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചത് . ചലച്ചിത്ര മേഖലകളിൽ അംഗീകാരം സ്വാന്തമാക്കിയ ഇടം സിനിമയ്ക്കാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കാത്തത്.

ഉയര്‍ന്ന സാറ്റ്‌ലൈറ്റ് തുകയും ബോക്‌സ് ഓഫീസ് വരുമാനവും ലഭിച്ച സ്വന്തം സിനിമ പിന്‍വലിച്ച് ആഷിക് അബു മാതൃക കാണിക്കണമെന്നും ഇടമില്ലാത്തവർക്ക് ഇടം കൊടുക്കണമെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ;ഇടം എന്ന ഈ സിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു…നല്ലസിനിമ, നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടി… എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ… ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ.. യു.എ.പി.എ കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന്പറയാന്‍ എന്താണ് മുട്ടടിക്കുന്നത്?…. വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്‌ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ…

Hareesh peradi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top