Connect with us

അനു ഇമ്മാനുവലിന്റെ ഇംഗ്ലീഷിനെ ട്രോളി കോമഡി താരം സൂരി!

Tamil

അനു ഇമ്മാനുവലിന്റെ ഇംഗ്ലീഷിനെ ട്രോളി കോമഡി താരം സൂരി!

അനു ഇമ്മാനുവലിന്റെ ഇംഗ്ലീഷിനെ ട്രോളി കോമഡി താരം സൂരി!

ശിവകാർത്തികേയൻ നായകനാകുന്ന നമ്മ വീട്ടു പിള്ളൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് അനു സിത്താരയാണ്.എന്നാൽ സ്റ്റേജിൽ പ്രസംഗിക്കാൻ എത്തിയ താരം ഇംഗ്ലീഷിലാണ് തുടങ്ങിയത്.വേദിയിലിക്കുന്നവർക്ക് അത് മനസിലാകാതെ വന്നപ്പോൾ അവതാരകൻ ഇടപ്പെട്ടു.ഒരു പരിഭാഷകൻ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ എത്തിയത് കോമഡി താരമായ സൂരിയാണ്.പിന്നെ അവിടെ നടന്നത് സിനിമയെ വെല്ലുന്ന കോമഡി രംഗങ്ങളും. അനുവിന്റെ ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തി സൂരി, തമിഴിൽ പറഞ്ഞ വാക്കുകളാണ് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചത്.

പാണ്ഡ്യരാജിന്റെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു. സമുദ്രക്കനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ്. മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണിത്. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

anu emmanuel english speech transilated by soori

More in Tamil

Trending

Recent

To Top