Tamil
വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടി ഖുശ്ബു പങ്കുവെച്ച സന്ദേശം പുറത്ത്!
വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടി ഖുശ്ബു പങ്കുവെച്ച സന്ദേശം പുറത്ത്!
വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു നല്കിയ ഒരു വാട്ട്സാപ്പ് സന്ദേശം പുറത്ത്.സീരിയല്‍ നിര്‍മാതാക്കളുടെ ഒരു ഗ്രൂപ്പിൽ ഖുശ്ബു അയച്ച സന്ദേശമാണ് പുറത്തായത്. വീണ്ടും സീരിയല്‍ ചിത്രീകരണം ആരംഭിക്കുമ്ബോള്‍ മാധ്യമങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഫോട്ടോകളും വിഡിയോകളും എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കൊറോണ വാര്‍ത്തയല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ പല വാര്‍ത്തകളും ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നും ഖുശ്ബു പറയുന്നു. ഇത് പുറത്തു വന്നതോടെ ഖുശ്ബു മാധ്യമങ്ങളെ അപമാനിച്ചെന്ന രീതിയില്‍ വലിയ വിവാദം ആയിരിക്കുകയാണ്.
ഇത് തന്റെ തന്നെ ശബ്ദമാണെന്നും എന്നാല്‍ എഡിറ്റ് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നതെന്നും ഖുശ്ബു പറയുന്നു. സുഹൃത്തുക്കള്‍ എന്ന നിലയ്ക്കുള്ള സംഭാഷണമാണത്. ഒരു പൊതു പ്രസ്താവന അല്ല. അത് ഇത്തരത്തില്‍ പുറത്തുവിട്ടത് ആരെന്ന് തനിക്കറിയാം. സഹായിക്കാന്‍ ശ്രമിച്ചവര്‍ക്കിടയില്‍ നിന്നു തന്നെ ഒരാള്‍ ഇത് ചെയ്തിരിക്കുന്നു. 34 വര്‍ഷത്തെ കരിയറില്‍ ഒരിക്കലും മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്തുക തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് വ്യക്തമാണെന്നും ഖുശ്ബു പറഞ്ഞു.
about khushbu
