Malayalam
നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ…ലാത്തിയും തോക്കുമില്ല, സാനിറ്റൈസറും മാസ്കും കൊണ്ട് സ്റ്റീഫന്‍ നെടുമ്ബള്ളി സ്റ്റൈലില്‍!
നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ…ലാത്തിയും തോക്കുമില്ല, സാനിറ്റൈസറും മാസ്കും കൊണ്ട് സ്റ്റീഫന്‍ നെടുമ്ബള്ളി സ്റ്റൈലില്‍!
നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ..അംഭവം മറ്റൊന്നുമല്ല..കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വിഡിയോയുണ്ട്.നമ്മടെ ട്രോളന്മാരെ വരെ കടത്തിവെട്ടുന്ന ഒരു കിടിലൻ സാധനം.അതിലെ താരങ്ങൾ വേറാരുമല്ല നമ്മടെ സ്വന്തം കേരളം പോലീസ്.കൊറോണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ‘അയ്യപ്പനും കോശിയും’ സിനിമയിലെ നാടന്‍ പാട്ടിന്റെ പിന്നണിയില്‍ മാസ്ക് ധരിച്ച് ഡാന്‍സ് കളിച്ച് കൈകഴുകുന്ന വീഡിയോ പോസ്റ്റ് ചെയ്ത പൊലീസിന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നടക്കം ശ്രദ്ധ ലഭിച്ചിരുന്നു. എന്നാല്‍ അവിടം കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല നമ്മുടെ പോലീസിന്റെ പടയൊരുക്കം.
ഇത്തവണയും പോലീസ് എത്തി പക്ഷെ ലാത്തിയും തോക്കുമല്ല, സാനിറ്റൈസറും മാസ്കും കൊണ്ട് സ്റ്റീഫന്‍ നെടുമ്ബള്ളി സ്റ്റൈലില്‍ ആണെന്ന് മാത്രം.മാത്രമല്ല കോറോണയോട് വാടാ എന്ന മാസ്സ് ഡയലോഗും.. കേരളം പോലീസിന്റെ ട്രോള്‍ വിഭാഗമാണ് ഇതിനായി രംഗത്തെത്തിയത്. പോലീസുകാരനും നടനുമായ ജിബിന്‍ ജി. നായര്‍ ആണ് പ്രധാന വേഷത്തില്‍. ഒപ്പം മാസ്ക് ധരിച്ച രണ്ടു പേരില്‍ ഒരാള്‍ പൊലീസാണ് മറ്റെയാള്‍ ഡോക്റ്ററായും എത്തുന്നു.
“ഈ കാലവും കടന്നു പോകും .. ഇതും നമ്മള് അതിജീവിക്കും.
നിലപാടുണ്ട് … നില വിടാനാകില്ല. നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുaകൊണ്ടുതന്നെ.
ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു…” വീഡിയോക്കൊപ്പം പോലീസ് കുറിക്കുന്നു.
about kerala police
