Malayalam
വ്യക്തി ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്;ദിലീപിനെ നഷ്ടമായതും മകള്‍ പോയതും ഒന്നും വിഷമിപ്പിച്ചിട്ടില്ലേ എന്ന് ആരാധകർ..
വ്യക്തി ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്;ദിലീപിനെ നഷ്ടമായതും മകള്‍ പോയതും ഒന്നും വിഷമിപ്പിച്ചിട്ടില്ലേ എന്ന് ആരാധകർ..
മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച ,മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പർ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു.സല്ലാപം എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു.
വിവാദങ്ങള്‍ എല്ലാ സമയവും മഞ്ജുവിന് ഒപ്പം തന്നെ ഉണ്ടായിരിന്നു.വിവാഹശേഷം അഭിനയം നിര്‍ത്തിയ മഞ്ജു ദിലീപിന്റെയും മകള്‍ മീനാക്ഷിക്ക് ഒപ്പവും സന്തോഷമായി കഴിഞ്ഞു വരുകയായിരുന്നു. എന്നാല്‍ ഇവരുവരുടെയും ബന്ധം വര്‍ഷങ്ങള്‍ക്കു ശേഷം വേര്‍പിരിയുകയും എന്നാല്‍ മകള്‍ മീനാക്ഷി ദിലീപിന് ഒപ്പം പോവുകയും ചെയ്തു.ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൌ ഓള്‍ഡ് ആര് യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു ഇപ്പോള്‍ സിനിമയില്‍ മഞ്ജു സജീവമായിരിക്കുകയാണ്. ഹൌ ഓള്‍ഡ് ആര് യു, ഒടിയന്, പ്രതി പൂവന് കോഴി തുടങ്ങിയ സിനിമകളില്‍ കൂടി വന്‍ തിരിച്ചു വരവ് കാഴ്ചവെച്ച മഞ്ജു ഇപ്പോള്‍ ലേഡി സപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കി.
എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ എല്ലാം തന്നെ താന്‍ സന്തോഷവതിയാണ് എന്ന മഞ്ജു വാരിയരുടെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. താന്‍ കടന്ന് പോയ വഴികളില്‍ തനിക്കു വിഷമം ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ഒന്നും ആരും മുന്‍കൂറായി നിശ്ചയിച്ചതല്ല, താന്‍ ജീവിതത്തിന് ഒപ്പം മുന്നോട്ട് പോവുകയാണ് എന്നാണ് മഞ്ജു പറയുന്നത്. ഇതിന്റെ മറു ചോദ്യമായി ദിലീപ് ബന്ധം നഷ്ടമായതും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പം പോയത് ഒന്നും തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നാണോ അര്‍ത്ഥമെന്നും ചിലര്‍ ഇപ്പോള്‍ ചോദിക്കുകയാണ്.
about kavya madhavan manju warrier meenakshi
