Bollywood
ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണിലിയോണിനെ അല്ല, ഈ താര സുന്ദരിയെ, കാരണം ഇത്
ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണിലിയോണിനെ അല്ല, ഈ താര സുന്ദരിയെ, കാരണം ഇത്
2020 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ താരങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സണ്ണിലിയോണിനെ ആണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. എന്നാല്‍ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ, ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയെ ആണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത്. നായകന്മാരുടെ പട്ടികയിലും ഒന്നാമത് നില്‍ക്കുന്നത് സുശാന്ത് ആണ്.
നടന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണാവത്താണ് പട്ടികയില്‍ രണ്ടാമത്. നടി ദീപിക പദുക്കോണ്‍ മൂന്നാമതും സണ്ണി ലിയോണ്‍ നാലാം സ്ഥാനത്തുമാണ് ഇടംപിടിച്ചത്. പ്രിയങ്കാ ചോപ്ര,കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തും ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതും ഇടം നേടി. നായകന്മാരില്‍ സുശാന്തിന് പിന്നാലെ അമിതാഭ് ബച്ചന്‍ , അക്ഷയ് കുമാര്‍, സല്‍ാമന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടു പിന്നാലായി നില്‍ക്കുന്നത്. ആദ്യപത്തില്‍ ഇതിഹാസ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യവും സ്ഥആനം പിടിച്ചു.
about sunny leon