Bollywood
കരിഷ്മ കപൂറിന് താരപദവി കിട്ടാനുള്ള കാരണം താനാണെന്നും ജൂഹി ചൗള!
കരിഷ്മ കപൂറിന് താരപദവി കിട്ടാനുള്ള കാരണം താനാണെന്നും ജൂഹി ചൗള!
തന്റെ ഈഗോ കാരണം പല ചിത്രങ്ങളില്‍ നിന്നും വിട്ടു നിന്നത് മറ്റു പലര്‍ക്കും അത് താരപദവി ലഭ്യമാക്കിയെന്നും കരിഷ്മ കപൂറിന് താരപദവി കിട്ടാനുള്ള കാരണം താനാണെന്നും ജൂഹി ചൗള ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ ബോളിവുഡ് നിശ്ചലമാകുമെന്ന് ഞാന്‍ കരുതി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നല്ല സിനിമകള്‍ ലഭിച്ചിട്ടും എന്റെ ഈഗോ കാരണം ഞാന്‍ അത് ഒഴിവാക്കി. എനിക്ക് ഇഷ്ടമുള്ളവര്‍ക്കൊപ്പം മാത്രം സിനിമ ചെയ്യാന്‍ തുടങ്ങി.
ദില്‍ തോ പാഗല്‍ ഹെ, രാജാ ഹിന്ദുസ്ഥാനി എന്നീ ചിത്രങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചതാണ്. അതു കാരണം പലര്‍ക്കും താരപദവി ലഭിച്ചു- ജൂഹി പറഞ്ഞു. കരിഷ്മയുടെ എക്കാലത്തേയും ഹിറ്റുകളിലൊന്നായിരുന്നു രാജാ ഹിന്ദുസ്ഥാനി. ദില്‍ തോ പാഗല്‍ ഹെ എന്ന ചിത്രത്തിലെ അഭിനയത്തിന് കരിഷ്മ കപൂറിന് ദേശീയ പുരസ്കാരവും ലഭിച്ചു.
about juhi chowla
