Connect with us

മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം മാറ്റിമറിച്ചു; ജോജു ജോര്‍ജ്ജ് പറയുന്നു!

Malayalam

മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം മാറ്റിമറിച്ചു; ജോജു ജോര്‍ജ്ജ് പറയുന്നു!

മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം മാറ്റിമറിച്ചു; ജോജു ജോര്‍ജ്ജ് പറയുന്നു!

മലയാള സിനിമയി കാലങ്ങളായി ഉണ്ടാകിലും ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് ജോജു ജോർജ് .ജോജു ജോര്‍ജ്ജാണ് മലയാളത്തിന്റെ പുതിയ സൂപ്പര്‍ താര ഹീറോ. ജോജുവിന്റെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ വലിയ ആഘോഷമായി പ്രേക്ഷകര്‍ കൊണ്ടാടുമ്ബോള്‍ ടോവിനോയ്ക്ക് ശേഷം അടുത്ത സൂപ്പര്‍ താരത്തെ മലയാള സിനിമയുടെ സിംഹാസനത്തിലേക്ക് സ്വീകരിച്ചിരുത്തുകയാണ് പ്രേക്ഷകര്‍, എന്നാല്‍ താന്‍ നായക വേഷം മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നടനല്ലെന്നും, നല്ല സിനിമയുടെ ഭാഗമാകാന്‍ ഏതു വേഷം സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ജോജു വ്യക്തമാക്കുന്നു.

‘സിനിമയില്‍ മുഖം കാണിക്കണമെന്നതായിരുന്നു ആദ്യത്തെ ആഗ്രഹം!. അത് കഴിഞ്ഞപ്പോള്‍ ഒരു ഡയലോഗ് വേണം എന്നായി, പിന്നീട് പോസ്റ്ററില്‍ എവിടെയെങ്കിലും ഒരു ഫോട്ടോ വരണമെന്ന ആഗ്രഹം തോന്നി, ഇതോരോന്നും സ്റ്റെപ് ബൈ സ്റ്റെപ്പ് ആയിട്ടാണ് സാധിച്ചത്. ഒറ്റയടിക്കുള്ള ഒരു കയറ്റമല്ലായിരുന്നു. അത് കൊണ്ട് തന്നെ നല്ല സിനിമയില്‍ അഭിനയിക്കുക എന്നതാണ് എന്റെ ലഹരി. നായകനെന്ന ഇമേജില്‍ മാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല’. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജോജു പറയുന്നു.

‘ജോഷി സാറിന്റെ ‘പൊറിഞ്ചു മറിയം ജോസി’ലെ പൊറിഞ്ചു എന്ന കഥാപാത്രം എനിക്ക് ലഭിച്ചപ്പോള്‍ ഇത് എങ്ങനെ അവതരിപ്പിക്കണം എന്നൊരു ആശയകുഴപ്പമുണ്ടായിരുന്നു, ഞാന്‍ പലരോടും ഇതിനെക്കുറിച്ച്‌ ചോദിച്ചു, പലരും പല രീതിയിലുള്ള അഭിപ്രായങ്ങള്‍ നല്‍കി. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സജസ്റ്റ് ചെയ്തത് രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ്‌. അത് കണ്ടപ്പോള്‍ തന്നെ പൊറിഞ്ചുവാകാനുള്ള ആത്മവിശ്വാസം ലഭിച്ചു’, അഭിമുഖത്തിനിടെ ജോജു വ്യക്തമാക്കുന്നു.

about joju george

More in Malayalam

Trending

Recent

To Top