Connect with us

സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ചിലത് പറയാനുണ്ട്;ജിഷിന്‍ പ്രതികരിക്കുന്നു!

Malayalam

സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ചിലത് പറയാനുണ്ട്;ജിഷിന്‍ പ്രതികരിക്കുന്നു!

സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ചിലത് പറയാനുണ്ട്;ജിഷിന്‍ പ്രതികരിക്കുന്നു!

മലയാളം സിനിമ സീരിയല്‍ തുടങ്ങിയ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് ജിഷിന്‍ മോഹന്‍. നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് വളരെ പെട്ടന്ന് താരം ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഇപ്പോൾ നിരവധി കലാകാരന്‍മാര്‍ നില്‍ക്കുന്ന സീരിയല്‍ മേഖലയെ തള്ളിപ്പറയുന്നവരോട് ജിഷിൻ ചിലത് പറയാനുണ്ട്.ജിഷിന്റെ വാക്കുകൾ.

‘ക്യാമറക്കു മുന്നില്‍ മാത്രമല്ല, ക്യാമറക്കു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെയും കൂടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. നമ്മുടെ മാത്രമല്ല, ഇതുപോലുള്ള നാല്‍പത്തി അഞ്ചോളം പേരുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ് ഓരോ സീരിയലും. ഞാന്‍ അവരെയും അവരുടെ ജോലിയെയും ബഹുമാനിക്കുന്നു. പൂക്കാലം വരവായി എന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നും’ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

ലൊക്കേഷനില്‍ നിന്നും സംവിധായകന്‍, കോസ്റ്റിയൂമര്‍, ക്യാമറ ടീം എന്നിങ്ങനെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ജിഷിന്‍ പങ്കുവെച്ചിരുന്നു. ജിഷിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി ആളുകളും എത്തിയിരുന്നു. ചിലര്‍ സീരിയലുകളുടെ സ്വഭാവത്തിലും കോസ്റ്റിയൂമിലും ചില മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

about jishin serial actor

More in Malayalam

Trending

Recent

To Top