Malayalam
തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് ഹണി റോസ്!
തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് ഹണി റോസ്!
തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്.
സിനിമ ചെയ്യുമ്പോൾ വിനയൻ സാറിനെ അറിയുക്കുമെന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. ആരോടും ചോദിക്കാതെ ചില തമിഴ് സിനിമകളിൽ തന്റെ ആദ്യകാലത്ത് ഭാഗമായെന്നും പിന്നീട് അഭിനയിച്ചു തുടങ്ങിയപ്പോളാണ് അതിന്റെ ബുദ്ധിമുട്ടുകൾ തനിക്ക് മനസിലായതെന്നും താരം പറയുന്നു.
ഒരു തരത്തിലും ആ സിനിമ ഗുണം ചെയ്യില്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. അനുഭവങ്ങളിൽ കൂടിയാണ് പലതും താൻ പഠിച്ചതെന്നും മാനസികമായി പലരും തളർത്താൻ ശ്രമിച്ചെങ്കിലും ഇപ്പോൾ അത് നടക്കില്ലെന്നും ഹണി റോസ് പറയുന്നു. പതിനാൽ വർഷമായിട്ടും സിനിമയിൽ പ്രതീക്ഷച്ച ഉയരത്തിൽ എത്താൻ കഴിഞ്ഞില്ല എന്നാലും അഭിനയം നിർത്താത്തതിന്റെ കാരണം നല്ല സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.
ABOUT HONEY ROSE
