Social Media
അമ്പിളി ചേട്ടനൊപ്പമുള്ള തുടക്ക ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ഗിന്നസ് പക്രു!
അമ്പിളി ചേട്ടനൊപ്പമുള്ള തുടക്ക ചിത്രത്തെ കുറിച്ച് മനസ് തുറന്ന് ഗിന്നസ് പക്രു!
By
മലയാള സിനിമയിലെ എന്നത്തേയും മികച്ച നടൻ ആണ് നമ്മുടെ ഏവരുടെയും ജഗതി ശ്രീകുമാർ.മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട ഹാസ്യനടനായും.നടനായും,സഹ നടനായും എല്ലാം തന്നെ വളരെ ഏറെ മലയാളിമനസിൽ ഇടം നേടിയിട്ടുണ്ട്.താരത്തിന്റെ ചാഹിത്രങ്ങൾ ഓരോന്നും മലയാളികൾ ഇന്നും ഏറെ ഇഷ്ട്ടപെടുന്നവയാണ്.താരത്തിനൊപ്പം അഭിനയിക്കാത്ത നടന്മാർ ഏറെ കുറവായിരിക്കും.എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും താരം എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അമ്പിളി ചേട്ടനൊപ്പം അഭിനയം ആരഭിച്ചതുമുതലുള്ള ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുന്നത് നമ്മുടെ എന്നത്തേയും സ്വന്തം നടൻ ഗിന്നസ് പക്രു ആണ്.33 വർഷങ്ങൾക്ക് മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിൽ തുടക്കം കുറിച്ചുകൊണ്ടാണ് ഗിന്നസ് പക്രു സിനിമ അരങ്ങേറ്റം നടത്തിയത്. പ്രിയപ്പെട്ട അമ്പിളിച്ചേട്ടനൊപ്പം അഭിനയിച്ച ആദ്യം ഷൂട്ട് ചെയ്ത രംഗത്തിന്റെ ചിത്രവും ഗിന്നസ് പക്രു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘അമ്പിളി അമ്മാവനി’ൽ അമ്പിളികലയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് പക്രു ചിത്രം പങ്കുവച്ചിരിക്കുന്നത്
1986 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവനിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു, കലാരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ ജി വിജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വേളൂർ കൃഷ്ണകുട്ടിയായിരുന്നു.
ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
about guinness pakru and jagathy sreekumar