Social Media
സായിപ്പ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്;വീണ്ടും പൊട്ടിചിരിപ്പിച്ച് രമേഷ് പിഷാരടി!
സായിപ്പ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്;വീണ്ടും പൊട്ടിചിരിപ്പിച്ച് രമേഷ് പിഷാരടി!
By
മലയാള സിനിമ പ്രേക്ഷകരുടെ വളരെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് രമേശ് പിഷാരടിയും,കുഞ്ചാക്കോ ബോബനും,പ്രിയയും,ജോജുവും.എല്ലാ സിനിമയിൽ ഉള്ള മിക്കവരും സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഏറെ അടുത്ത സുഹൃത്തുക്കളായിരിക്കും അതുപോലെ തന്നെയാണ് ഇവരും.അഭിനയത്തിന് അപ്പുറത്തും ജീവിതത്തിലും മനോഹരമായ സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും ജോജുവും.പലപ്പോഴും സൗഹൃദ നിമിഷങ്ങളും,ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയായി ഇടയ്ക്ക് മൂവരും എത്താറുണ്ട്.ഇപ്പോഴിതാ വളരെ രസകരമായ ചിത്രവുമായാണ് താരങ്ങൾ എത്തിയിട്ടുള്ളത്.
വിദേശികളോട് മലയാളം സിനിമാ ഡയലോഗുകളെ കുറിച്ച് പറഞ്ഞാൽ ഇതെന്താ സംഭവം എന്ന് അവർ കണ്ണുമിഴിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. ആണും പെണ്ണും അടക്കം ഒരു സംഘം മലയാളം സിനിമാ ഡയലോഗുകൾ അച്ചടിച്ച ടീഷർട്ടുമായി മുന്നിൽ വന്നു നിന്നാലോ? ആരുമൊന്ന് അമ്പരക്കുക സ്വാഭാവികം.
രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, പ്രിയ, ജോജു എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്റെ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
ജീൻസും വൈറ്റ് ടീഷർട്ടുമാണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാൻ ആര് കേൾക്കാൻ തുടങ്ങിയ രസികൻ സിനിമാ സംഭാഷണങ്ങൾ ടൈപ്പോഗ്രഫി ചെയ്ത ടീഷർട്ടുകളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്.
“സായിപ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്,” എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പമുള്ള ആംസ്റ്റർഡാം യാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി
ആംസ്റ്റർഡാമിൽ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് രമേഷ് പിഷാരടി. യാത്രയുടെ കൂടുതൽ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
about kunjakko boban and pisharadi and joju amsterdam vacation