Malayalam Breaking News
എൻറെ അച്ഛൻ കൂലിപ്പണിക്കാരനാണെന്നു പറഞ്ഞത് അന്തസ്സോടെയാണെന്ന് ഗ്രേസ് ആന്റണി!
എൻറെ അച്ഛൻ കൂലിപ്പണിക്കാരനാണെന്നു പറഞ്ഞത് അന്തസ്സോടെയാണെന്ന് ഗ്രേസ് ആന്റണി!
ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ ഇടയിൽ പോപ്പുലർ ആയ നടി ആണ് ഗ്രേസ് ആന്റണി.ശേഷം താരത്തിന്റെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഈ ചിത്രത്തിലെ ഗംഭീര പ്രകടനം ഈ നടിയെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റി. ഇപ്പോഴിതാ പ്രതി പൂവൻ കോഴി എന്ന ചിത്രത്തിലെ പ്രകടനവും ഈ നടിക്ക് വലിയ പ്രശംസ നേടിക്കൊടുക്കുകയാണ്.
ഈ വർഷത്തിലെ ഏറ്റവും നല്ല ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്, ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.സിനിമ കണ്ട് സത്യൻ അന്തിക്കാടും, വിജയ് സേതുപതിയും അഭിനന്ദിച്ച കാര്യം പറയുമ്പോൾ സന്തോഷം കൊണ്ട് താരത്തിന്റെ കണ്ണുകൾ നിറഞ്ഞു. ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ ആഗ്രഹം. അന്നത് പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി ചിരിച്ചു. അച്ഛൻ ആന്റണി ഒരു കൂലിപ്പണിക്കാരൻ ആണെന്ന് പറഞ്ഞപ്പോഴും അത് തന്നെ പ്രതികരണം. പക്ഷെ ഗ്രേസ് ആന്റണി ഇന്നും അന്തസ്സോടെ തന്നെ പറയും തന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആണെന്ന്.
എന്റെ അച്ഛൻ കൂലിപ്പണിക്കാരനാണെന്ന് താൻ പറഞ്ഞത് അന്തസ്സോടെയാണ് എന്നും ഒരിക്കലും അതൊരിക്കലും എനിക്കൊരു കുറവായി തോന്നിയിട്ടില്ല എന്നും ഗ്രേസ് ചങ്കുറ്റത്തോടെ പറയുന്നു. ഗ്രേസ് ആന്റണിയുടെ പറയുന്നതിങ്ങനെ .”ഇന്നും ഞാൻ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്. ജീവിതത്തിൽ പണമില്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് തന്നെ ഇന്ന് ഇവിടെ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു. തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഉണ്ടാവില്ല എന്നാണ് ഗ്രേസ് പറയുന്നത്. കാരണം അവരാണ് മനസ്സിലെ ആ തീ കൊളുത്തി തന്നത് എന്ന് ഗ്രേസ് സൂചിപ്പിക്കുന്നു.
about grace antony
