Connect with us

അച്ഛനെപ്പോലെ ബിജെപിയുമല്ല സങ്കിയുമല്ല; യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി!

News

അച്ഛനെപ്പോലെ ബിജെപിയുമല്ല സങ്കിയുമല്ല; യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി!

അച്ഛനെപ്പോലെ ബിജെപിയുമല്ല സങ്കിയുമല്ല; യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി!

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് സുരേഷ്‌ഗോപി.ഒരുകാലത്ത് മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം അരങ്ങു തകർത്ത അതുല്യ പ്രതിഭ.എന്നാൽ പിന്നീട മലയാള സിനിമയിൽ സ്ഥനമുറപ്പിക്കാൻ സുരേഷ്‌ഗോപിക്ക് കഴിഞ്ഞില്ല.എന്നാൽ പിന്നീട് മകൻ ഗോകുൽ സുരേഷ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വെച്ചപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ ഫണ്ടിനായി ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെ വിമർശിച്ച് ഗോകുൽ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.സർക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുൽ സുരേഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.അതേസമയം ഗോകലിന്റെ കമന്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.എന്നാൽ ഇപ്പോളിതാ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടൻ.

താൻ ബിജെപിയുമല്ല സങ്കിയുമല്ല, എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണെണെന്നാണ് ഗോകുൽ പറയുന്നത്. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നല്ലതല്ല എന്നാണ് കുറിച്ചതെന്നും, തന്റെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ വാർത്തയാക്കിയെന്നും ഗോകുൽ പറയുന്നു.

വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനമാണ് ഇതെന്നും നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നതെന്നു നിങ്ങൾക്ക് തോന്നും വിധം ആവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെന്നും ഗോകുൽ കുറിക്കുന്നു.

“ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ ബിജെപിയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്,” എന്നും ഗോകുൽ സുരേഷ് പറയുന്നു.

about gokul suresh

More in News

Trending

Recent

To Top