News
നടി പൂനം പാണ്ഡെ അറസ്റ്റിൽ
നടി പൂനം പാണ്ഡെ അറസ്റ്റിൽ
Published on
നടിയും മോഡലുമായ പൂനം പാണ്ഡെ അറസ്റ്റിൽ. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ തുടർന്നാണ് പൂനം പാണ്ഡേയ്ക്കെതിരെ മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മറൈൻ ഡ്രൈവിൽ കാറിൽ യാത്ര ചെയ്തതിന് മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സെക്‌ഷൻ 269, 188 എന്നീ വകുപ്പുകൾ ചുമത്തി പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
പുറത്തിറങ്ങാൻ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു.
രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.
bollywood news
Continue Reading
You may also like...
Related Topics:bollywood news