Connect with us

ഗാനഗന്ധർവൻ ചിത്രത്തിൽ ഒരൊറ്റ സീനിൽ വന്ന് തകർത്ത് ദേവൻ;കൈയടിച്ച് ആരാധകർ!

Malayalam

ഗാനഗന്ധർവൻ ചിത്രത്തിൽ ഒരൊറ്റ സീനിൽ വന്ന് തകർത്ത് ദേവൻ;കൈയടിച്ച് ആരാധകർ!

ഗാനഗന്ധർവൻ ചിത്രത്തിൽ ഒരൊറ്റ സീനിൽ വന്ന് തകർത്ത് ദേവൻ;കൈയടിച്ച് ആരാധകർ!

മെഗാസ്റ്റാർ മമ്മുട്ടിയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ഗാന ഗന്ധർവ്വൻ.വളരെ ഏറെ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത്.മമ്മുട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയ മുഹുർത്ഥാമാവും കാണാൻ പോകുന്നത് എന്ന ഉറപ്പിച്ചു തന്നെ പറയാനാകും.രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.മലയാള സിനിമയുടെ എംവെഗാസ്റ്റാർ മമ്മുട്ടിയുടെ പഴയകാല ചിത്രങ്ങൾ പോലെയാകും ഈ ചിത്രം എന്നതിൽ സംശയമില്ല.മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി .

രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . ഇപ്പോൾ ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആദ്യ പ്രത്കരണങ്ങൾ പുറത്തു വരികയാണ്. പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ആദ്യ പകുതിയേ വിലയിരുത്തിയാണ് ആളുകളുടെ പ്രതികരണം.പുതിയതായി തിയേറ്ററുകളിലെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്ബ് നല്‍കിയിരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത് പോലെ തന്നെ മമ്മൂട്ടിയുടെ കഥാപാത്രം ‘ഉല്ലാസ്’ ഗാനമേള ട്രൂപ്പില്‍ പാട്ടുകള്‍ പാടി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരു ഗായകന്‍ ആയാണ് എത്തുന്നത്. കലാസദന്‍ എന്ന ഗാനമേള ട്രൂപ്പില്‍ ആളുകളെ കയ്യിലെടുക്കാന്‍ തകര്‍പ്പന്‍ പാട്ടുകള്‍ പാടുന്ന ഒരു പെര്‍ഫോമര്‍ ഗായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. അടിച്ചുപൊളി ഗാനം ആലപിച്ചുകൊണ്ട് സദസ്സിനെ മുഴുവന്‍ ഇളക്കി മറിക്കുന്ന മമ്മൂട്ടിയുടെ സീനും ഒരു ഗായകനായിയുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനവും പ്രേക്ഷകര്‍ വലിയ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കുന്നത്.

ചിത്രത്തില്‍ പ്രേക്ഷകരെ ഇന്റര്‍വല്ലിന് തൊട്ടുമുമ്ബ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കഥാപാത്രമാണ് നടന്‍ ദേവന്‍ അവതരിപ്പിച്ചത്. വളരെ ചെറിയ ഒരു റോളില്‍ എത്തിയ അദ്ദേഹം അല്‍പ നിമിഷം മാത്രമേ സ്ക്രീനില്‍ വരുന്ന ഉള്ളൂവെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയും പൊട്ടിച്ചിരിയും ആണ് അദ്ദേഹം നേടിയെടുത്തത്. ഇതുവരെ ആരും കാണാത്ത ദേവന്‍ അതാണ് ഒറ്റവാക്കില്‍ ഗാന ഗന്ധര്‍വന്‍ എന്ന ചിത്രത്തിലെ ദേവന്റെ കഥാപാത്രം. നായകനേക്കാള്‍ സൗന്ദര്യമുള്ള വില്ലന്‍ അതായിരുന്നു ദേവന്‍ ഒരുകാലത്ത് മലയാള സിനിമയില്‍ കാഴ്ചവച്ച പ്രകടനം. എന്നാല്‍ പെട്ടെന്ന് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായ ദേവന്‍ ഇപ്പോള്‍ സജീവമായിത്തന്നെ സിനിമ രംഗത്തുണ്ട്.

ചെറിയ ഇടവേളക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സൂര്യ, എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്‍മാര്‍ കൊപ്പം അദ്ദേഹം അഭിനയിച്ചു. ദേവനെ കൂടാതെ പ്രമുഖരായ പല കലാകാരന്മാരും ചെറിയ റോളുകളില്‍ വന്ന് പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. പിഷാരടി ബ്രില്ല്യന്‍സ് എന്നാണ് പ്രേക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.മമ്മൂട്ടി എന്ന നടനില്‍ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു എനര്‍ജിലുള്ള മികവാര്‍ന്ന പ്രകടനം ഗാനഗന്ധര്‍വ്വനിലെ ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെക്കുന്നു.

ഏറെ നാളുകള്‍ക്കു ശേഷം മമ്മൂട്ടി എന്ന നടന്‍ കുടുംബപ്രേക്ഷകര്‍ക്ക് മുമ്ബില്‍ വലിയ ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ നല്‍കുന്നത്. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഗൗരവകരമായ വിഷയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള മികച്ചൊരു സന്ദേശം ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതില്‍ രമേശ് പിഷാരടി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്ന് എഴുതിയ തിരക്കഥ മികച്ച മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ പഞ്ചവര്‍ണ്ണ തത്ത എന്ന ഈ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന് അപ്പുറം ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധര്‍വനും പ്രേക്ഷകര്‍ക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ സമ്മാനിക്കുന്നു.

about gana gandharvan movie actor devan scene

More in Malayalam

Trending

Recent

To Top