Malayalam
സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി!
സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി!
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പിന്നണി ഗായകനാണ് ജി വേണുഗോപാല്‍ ഇപ്പോള്‍ ഗാനരചയിതാവും , ചിത്രകാരിയുമായ പത്മജയുടെ വിയോഗത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ്. മേടയില്‍ കുടുംബവുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജി വേണുഗോപാല്‍.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
‘മേടയില്‍ ‘ കുടുംബവുമായുള്ള എന്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണന്‍ ചേട്ടന്‍്റെ അവസാന നാളുകളില്‍ നടന്ന സംഗീത പരിപാടികളിലെല്ലാം എന്‍്റെ സാന്നിധ്യം നിര്‍ബന്ധപൂര്‍വ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരന്‍ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവര്‍ക്ക്. ഒരു കൈത്താങ്ങ്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി.
ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായി രുന്നു ടോപ്പിക്കുകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്‍്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോള്‍ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. ‘ ‘വേണു, എന്‍്റെ ഒരു ചിറകൊടിഞ്ഞു ‘ എന്ന് ചേച്ചി കണ്ണീര്‍ വാര്‍ത്തു.
അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ആദ്യമായി ഒരു ഓര്‍ക്കസ്ട്രയോടൊപ്പം പാടുന്ന വേദിയില്‍,.
ഇക്കഴിഞ്ഞ ആഴ്ചകളില്‍ പത്മജച്ചേച്ചി തന്‍്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ബുള്‍ബുള്‍, മൗത്ത് ഓര്‍ഗന്‍ എന്നീ ഉപകരണങ്ങള്‍ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തല്‍സമയം എന്‍്റെ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാന്‍. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനും, നാല് ദിവസം മുന്‍പ്. ഒരു രാവ് പുലരിയാകുമ്ബോള്‍ ഈ മരണവാര്‍ത്ത എന്നെ നടുക്കുന്നു. എന്‍്റെയീ പുലരിയില്‍ വേണ്ടപ്പെട്ട മറ്റൊരാള്‍ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ.. ഈ നോവും കുറയില്ല.
about g venugopal