Malayalam Breaking News
പപ്പയുടെ സ്വന്തം മക്കൾ;ഫാസിലിൻറെ കുടുംബചിത്രങ്ങളും വിശേഷങ്ങളും!
പപ്പയുടെ സ്വന്തം മക്കൾ;ഫാസിലിൻറെ കുടുംബചിത്രങ്ങളും വിശേഷങ്ങളും!
മലയാള സിനിമയ്ക്കു എന്നും നല്ല ചിത്രങ്ങൾ മാത്രം സമ്മാനിച്ച സംവിധായകനാണ് ഫാസിൽ.താരത്തിനെന്നും ഹിറ്റ് ചിത്രങ്ങളുടെ കണക്കു മാത്രമേ പറയാനാകൂ.എല്ലാ സൂപ്പർ താരങ്ങളുടെയും തുടക്കം ഈ താരത്തിന്റെ ചിത്രങ്ങളിലൂടെയാണ്. മണിച്ചിത്രത്താഴ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക് തുടങ്ങി മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന എത്രയോ സിനിമകൾ.എന്നും മലയാളികൾക്ക് ഒത്തിരി നല്ല കാര്യങ്ങൾ മാത്രമേ ഫാസിൽ തന്നിട്ടുള്ളു അതെല്ലാം തന്നെ ഇപ്പോൾ വളരെ ഏറെ മൂല്യമുള്ള ഒന്നുമാണ് മലയാള സിനിമയിൽ.
ഫാസിൽ മലയാളിക്ക് സമ്മാനിച്ച പുണ്യമാണ് മോഹൻലാൽ എന്നെല്ലാവരും പറയാറുണ്ട്. കാരണം അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം. മോഹൻലാലിന്റെ മാത്രമല്ല, അതിലെ മറ്റ് രണ്ട് താരങ്ങളായ ശങ്കർ, പൂർണിമ എന്നിവരുടെയും കന്നിച്ചിത്രം അതു തന്നെയായിരുന്നു.
എന്നാൽ ഫാസിൽ മലയാളിക്ക് തന്ന മറ്റൊരു പുണ്യമുണ്ട്. അത് അദ്ദേഹത്തിന്റെ മകൻ ഫഹദ് ഫാസിൽ. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഇന്ന് മലയാള സിനിമയിൽ ഏത് വേഷവും ഏൽപ്പിക്കാമെന്ന് സംവിധായകർക്ക് ധൈര്യമുള്ള നടനായി ഫഹദ് മാറി. മഹേഷ് ആകാനും ഷമ്മിയാകാനും എബിയാകാനും അനായാസേന സാധിക്കുന്ന താരം.
ഫഹദിന്റെ സഹോദരൻ ഫർഫാനും സിനിമാ രംഗത്താണ്. രാജീവ് രവി സംവിധാനം ചെയ്ത് 2014-ല്‍ റിലീസ് ആയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍ മലയാള സിനിമയിലേക്ക് എത്തിയത്. ആസിഫ് അലി നായകനായ അണ്ടർവേൾഡിലും ഫർഹാൻ ഒരു പ്രധാന വേഷത്തിൽ എത്തി.
എന്നാല്‍ ഫാസിലിന്റെ മക്കളായ ഫഹദിനേക്കാളും ഫര്‍ഹാനെക്കാളും മുന്‍പ് തന്നെ സിനിമയില്‍ അരങ്ങേറിയ മറ്റൊരാള്‍ ആ കുടുംബത്തിലുണ്ട്. അതാണ് ഫാസിലിന്റെ മകളായ ഫാത്തിമ ഫാസില്‍.
സഹോദരങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിലാണ് ഫാത്തിമ ഫാസില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. 1987-ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തില്‍ സുഹാസിനിയുടെ കുട്ടിക്കാലമായിരുന്നു ഫാത്തിമ അവതരിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
about fazil family
