Malayalam
താരരാജാക്കന്മാരെ പിന്നിലാക്കി ദുൽഖറിൻറെ റെക്കോർഡ് വിജയം!
താരരാജാക്കന്മാരെ പിന്നിലാക്കി ദുൽഖറിൻറെ റെക്കോർഡ് വിജയം!
By
മലയാള സിനിമയിൽ താരപുത്രൻ ദുൽഖർ വളരെ വേഗത്തിലാണ് മുന്നോട്ടു കുതിക്കുന്നത്.മറ്റു താരപുത്രന്മാരെ പിന്നിലാക്കിയാണ് താരം മുന്നോട്ടു വൻ വിജയം കരസ്ഥമാക്കുന്നത്.മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ.താരം ഇപ്പോൾ മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ്.മാത്രമല്ല മലയാള നാടൻമാത്രമല്ലാതെ എല്ലാ ഭാഷകളിലും താരം നിറഞ്ഞു നിൽക്കുകയാണ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതും.താരത്തിൻറെ ബോളിവുഡ് അരങ്ങേറ്റമെല്ലാം തന്നെ വലിയ വാർത്തയായിരുന്നു.അവിടെയും വിജയം കൈവരിച്ചപ്പോൾ താരത്തിനിപ്പോൾ ആരാധകർ കൂടുകയാണ്.ബോളിവുഡിലടക്കം നായകനായി അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്മാന്. തുടക്ക കാലത്ത് മലയാള സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമെത്തി. പിന്നാലെ ഹിന്ദി സിനിമകളിലും ദുല്‍ഖര്‍ അഭിനയിച്ചു. ഇതോടെ കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചത്.
ഇപ്പോഴിതാ തന്റെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍. പല ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയി തുടങ്ങിയതോടെ ദുല്‍ഖറിന് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദുല്‍ഖറിപ്പോള്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നെന്നാണ് അറിയുന്നത്.
ഫേസ്ബുക്ക്, ട്വിറ്റര്‍ ഫ്ളാറ്റ് ഫോമുകളില്‍ ലഭിക്കുന്നതിനെക്കാള്‍ പിന്തുണയാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. നിലവില്‍ നാല് മില്യണ്‍ ആളുകളാണ് ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത്. മമ്മൂട്ടിയ്ക്കോ മോഹന്‍ലാലിനെ യുവതാരങ്ങളായ പൃഥ്വിരാജിനോ പോലുമില്ലാത്ത ഫാന്‍ ബലമാണ് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനുള്ളത്. നേരത്തെ പ്രിയ പ്രകാശ് വാര്യരാണ് മലയാളത്തില്‍ ഏറ്റവുമധികം ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്സുള്ള നടി. 7.4 മില്യണ്‍ ആളുകളാണ് പ്രിയ വാര്യരെ ഫോളോ ചെയ്യുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ഖറാണ് മുന്നിലെങ്കില്‍ ട്വിറ്ററില്‍ മോഹന്‍ലാലാണ് മുന്നില്‍. ഏകദേശം ആറ് മില്യന്‍ അടുത്ത് ആളുകളാണ് താരരാജാവിനെ ഫോളോ ചെയ്യുന്നത്. ഫേസ്ബുക്കില്‍ ദുല്ഘഖറിന് 51 ലക്ഷം ഫോളോവേഴ്സ് ഉണ്ടെങ്കില്‍ തൊട്ട് പിന്നിലായി മോഹന്‍ലാലിന് അമ്പത് ലക്ഷത്തോളം ആളുകളുടെ പിന്തുണയുണ്ട്.
about dulquer salman
