Malayalam
മമ്മുട്ടിയുടെ ചെറുപ്പകാലം ദുൽഖറിന് അഭിനയിക്കാൻ കഴിയില്ലെന്ന് ട്രോളന്മാർ!
മമ്മുട്ടിയുടെ ചെറുപ്പകാലം ദുൽഖറിന് അഭിനയിക്കാൻ കഴിയില്ലെന്ന് ട്രോളന്മാർ!
By
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് കേരളക്കരയിന്ന്.മമ്മുട്ടിയുടെ ആരാധകരും ഇന്ന് അത് സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്.അതിനൊപ്പമാണ് ദുൽഖറിനെ ട്രോളി ട്രോളന്മാർ എത്തിയിരിക്കുന്നത് .ഇതാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലാനാരുമില്ലെന്ന് തെളിയിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. യുവതാരങ്ങളില്‍ പലരും ഇക്കാര്യത്തില്‍ മാതൃകയാക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണവും മറ്റ് കാര്യങ്ങളുമൊക്കെ തങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിരുന്നു. 68 ന്റെ ചെറുപ്പവുമായി മുന്നേറുകയാണ് അദ്ദേഹം. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് നേരത്തെ ചോദിച്ചിരുന്നുവെങ്കിലും പതിവ് പോലെ തന്നെ നിറഞ്ഞ ചിരിയാണ് അദ്ദേഹം മറുപടിയായി നല്‍കാറുള്ളത്.
പ്രായത്തിന്റെ കാര്യത്തില്‍ അദ്ദേഹം പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍രെ നിരാശയെന്ന തരത്തിലുള്ള ട്രോളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. മറ്റ് താരപുത്രന്മാരെല്ലാം അവരുടെ പിതാവിന്റെ ബാല്യകാലം അവതരിപ്പിക്കാനായി എത്തുമ്പോള്‍ തനിക്ക് അങ്ങനെയൊരു അവസരം ലഭിക്കാത്തതിന്രെ നിരാശയിലാണ് ദുല്‍ഖറെന്ന രസകരമായ കണ്ടെത്തലുമായാണ് ട്രോളര്‍മാര്‍ എത്തിയിട്ടുള്ളത്.
താന്‍ സിനിമയിലെത്തിയതിന് പിന്നിലും ഇന്ന് കാണുന്ന സ്ഥാനം നേടിയെടുത്തതിന് പിന്നിലെയുമൊക്കെ കാരണം വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ വളരെ മുന്‍പ് തന്നെ പറഞ്ഞതാണ്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. തന്നിലൂടെയല്ല മകന് അറിയപ്പെടേണ്ടത് എന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മകനും വ്യക്തമായി മനസ്സിലാക്കിയിരുന്നു. താരപുത്രന് പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നതും.
about dulquer salmaan and mammootty
