Connect with us

ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്!

News

ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്!

ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്!

ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന്‍ ധ്രുവ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പോകുന്നതിന്റെ ഭാ​ഗമായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് അഭിജിത്തിന് പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവാണ്.

ധ്രുവ് വിദേശത്ത് പോകാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് നിയമമുണ്ട്. അതിനാല്‍ സ്വമേധയ ടെസ്റ്റ് നടത്തുകയായിരുന്നു. അവന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ജലദോഷവും ചുമയും മാത്രം. എല്ലാ മുന്‍കരുതലുകളും എടുത്ത് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ധ്രുവ്. പേടിക്കാനായി ഒന്നുമില്ല- ഒരു ദേശിയമാധ്യമത്തിനോട് അഭിജീത്ത് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മകന് രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ടെസ്റ്റ് നടത്തിയത്. നെഗറ്റീവായതിനാല്‍ ഷൂട്ടിങ് തുടരുകയാണ്. മുംബൈയില്‍ ഒരു റസ്‌റ്റോറന്റ നടത്തുകയാണ് ധ്രുവ്‌.

about druv bhattacharya

More in News

Trending

Recent

To Top