Connect with us

ദിയ ചതിച്ചു.. പഴയ ബോയ് ഫ്രണ്ടിനെ കിട്ടാൻ കരുവാക്കി ; ദിയ കൃഷ്ണകുമാറിനെതിരെ കാമുകൻ ജെവിൻ !

Malayalam

ദിയ ചതിച്ചു.. പഴയ ബോയ് ഫ്രണ്ടിനെ കിട്ടാൻ കരുവാക്കി ; ദിയ കൃഷ്ണകുമാറിനെതിരെ കാമുകൻ ജെവിൻ !

ദിയ ചതിച്ചു.. പഴയ ബോയ് ഫ്രണ്ടിനെ കിട്ടാൻ കരുവാക്കി ; ദിയ കൃഷ്ണകുമാറിനെതിരെ കാമുകൻ ജെവിൻ !

നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.മക്കളും അഭിനയ രംഗത്തേക്ക് ചുവട് വെച്ച്  കഴിഞ്ഞു.ഡൗണ്‍ സമയത്ത് മക്കള്‍ക്കൊപ്പം രസകരമായ വീഡിയോയും പങ്കുവെച്ച്  കൃഷ്ണകുമാര്‍ എത്തുന്നുണ്ട്.മക്കളെക്കുറിച്ചും കിച്ചുവിനെക്കുറിച്ചും പറഞ്ഞ് സിന്ധു കൃഷ്ണയും എത്താറുണ്ട്. കുടുംബസമേതമായി ഇവര്‍ പരിപാടിയിലും പങ്കെടുക്കാറുണ്ട്.ഇപ്പോളിതാ കൃഷ്ണകുമാറിന്റെ മകൾ ദിയയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

തിരുവനന്തപുരം സ്വദേശി ആണെങ്കിലും വിദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജെവിൻ എന്ന യുവാവും ആയി ദിയ പ്രണയത്തിലായിരുന്നു.. ഇതൊക്കെ ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. പല വട്ടം കാമുകനൊപ്പം ഉള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിട്ടും ഉണ്ട്. എന്നാൽ തങ്ങളുടെ പ്രണയം തകർന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഈ യുവാവ്. തങ്ങളുടെ പ്രണയത്തിനു എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി ജെവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുക ആണ്. തങ്ങൾ ബ്രേക്ക് അപ്പ് ആയി എന്നും അതിനുള്ള കാരണം താരം പറയുന്നു.


തന്റെ സ്വകാര്യ ജീവിതം ഇൻസ്റ്റയിൽ പങ്കു വെക്കുന്നത് ചീപ്പാണ് എന്ന് അറിയാം. പക്ഷെ ഇത് ചെയ്തേ പറ്റുള്ളൂ എന്നാണ് ദിയയുടെ മുൻ കാമുകൻ പറയുന്നത്. താൻ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാൽ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്നേഹിച്ചത്. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. അവൾക്ക് അവളുടെ പഴയ ബോയി ഫ്രണ്ടിനെ കിട്ടാൻ വേണ്ടി ഉള്ള കരുവാക്കുക ആയിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്തുക അതിന് വേണ്ടി ആണ് ഞാനും ആയി ഉള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. അവൾക്കൊപ്പം ചിത്രങ്ങൾ ഇടാനും മറ്റും നിരന്തരം അവൾ എന്നെ നിർബന്ധിച്ചിരുന്നു.

ഞാൻ അവളിൽ നിന്നും അകന്നു എന്ന് തോന്നിയപ്പോൾ അവൾ അടുക്കാൻ നോക്കി. ഞങ്ങൾ വീണ്ടും ആദ്യം മുതൽ തുടങ്ങി. എന്നാൽ എനിക്ക് തിരക്കേറി വരുക ആയിരുന്നു. വീക്കെൻഡ് പോലും ജോലി ഉള്ളതായി മാറി. അതോടെ അവൾ എന്നിൽ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി. ഒരു കാര്യം നിങ്ങൾ മനസിലാക്കണം അവസാനം ഞാൻ ഇന്ത്യയിൽ വന്നപ്പോൾ അവൾക്ക് ഒരു സർപ്രൈസ് സമ്മാനവും ഏറെ ഇഷ്ടമുള്ള ചോക്കോലെറ്റും സമ്മാനിച്ചിരുന്നു.

ഒരു മണിക്കൂറോളം ആണ് ഡ്രൈവ് ചെയ്തു അവളെ കാണാൻ ആയി ഒരു റിസോർട്ടിൽ എത്തിയത്. സഹോദരൻ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ആയിരുന്നു. എന്നിട്ടും അവൾ എന്നെ ചതിച്ചു. എന്നിട്ടും അവൾ മനസിലാക്കിയില്ല എനിക്ക് അവൾ എന്തൂരം പ്രിയപ്പെട്ടത് ആണെന്ന്. അവൾക്ക് കുറച്ചു കാലത്തേക്ക് മതി ഒരാൾ. സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവർക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ..അതിനു വേണ്ടി അവർ എന്തും ചെയ്യും. എന്നാൽ അവർ എന്നെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും ജെവിൻ  പറയുന്നു. ദിയ വലിയ കുഴികളിൽ വീഴാതെ ഇരിക്കട്ടെ.. ഞാൻ ജീവിതത്തിലേക്ക് ഇനിയും മുന്നോട്ട് പോകും. എനിക്ക് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്. തുടർന്ന് തങ്ങൾ മ്യൂച്ചൽ അണ്ടർസ്റ്റാന്റിംഗിൽ ആണ് പിരിഞ്ഞത് എന്നും അവൾക്ക് 22 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത് എന്നും അവളെ ആരും പോസ്റ്റിൽ പോയി ചീത്ത വിളിക്കരുത് എന്നും ജെവിൻ കുറിച്ചു.

about diya krishnakumar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top