Connect with us

നടിയെ ആക്രമിച്ച കേസ്;ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി

Malayalam

നടിയെ ആക്രമിച്ച കേസ്;ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി

നടിയെ ആക്രമിച്ച കേസ്;ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി

നടിയെ ആക്രമിച്ച കേസ്;ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി. നടിയുടെ വാദമുഖങ്ങള്‍ക്കെതിരായ ക്രോസ് വിസ്താരം നാളെ വിചാരണക്കോടതിയില്‍ നടക്കാനിരിക്കെയാണിത്.തൃശൂര്‍ മുതല്‍ നടി ആക്രമണത്തിനുശേഷം അഭയം തേടിയ സംവിധായകന്റെ എറണാകുളത്തെ വസതിവരെ സംഭവസമയവും വാഹനവേഗവും കണക്കാക്കിയാണ് അഭിഭാഷകര്‍ ശനിയാഴ്ച നിരീക്ഷണ ഓട്ടം നടത്തിയത്. പീഡനത്തിനു പ്രതികള്‍ തെരഞ്ഞെടുത്ത തരം എസ്.യു.വി. മഹീന്ദ്ര വാഹനത്തിലായിരുന്നു അഭിഭാഷകരുടെ സഞ്ചാരം.

ദേശീയപാതയില്‍ പാലിയേക്കര ടോള്‍ വഴി അത്താണിയിലെത്തിയപ്പോള്‍ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചു രണ്ടുപേര്‍ അകത്തുകയറി നടിയെ ബന്തവസാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്ന് അത്താണിയില്‍നിന്ന് അക്രമികള്‍ സഞ്ചരിച്ച ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, തൃപ്പൂണിത്തുറ, കാക്കനാട് റൂട്ടിലെ ചിത്രപ്പുഴ എന്നിവിടങ്ങളില്‍ പോയി.

അത്താണി മുതല്‍ നടി രക്ഷപ്പെട്ടതെന്നു പറയുന്ന സ്ഥലം വരെയുള്ള ദൂരം 41 കിലോമീറ്ററാണ്. ഈ രണ്ടു പോയിന്റുകള്‍ക്കിടെ ഒന്‍പതു പോലീസ് എയ്ഡ് പോസ്റ്റുകളുണ്ട്, 15 സിഗ്‌നല്‍ പോയിന്റുകളും. കാക്കനാട് ഒരു ഹോട്ടലിനു മുമ്ബില്‍ വണ്ടിനിര്‍ത്തി പ്രതികള്‍ വെള്ളം വാങ്ങാന്‍ പോയതായും വാദിഭാഗം പറഞ്ഞിരുന്നു. ഇതിനിടെ പലയിടങ്ങളിലായി ആറിടത്തു വാഹനം നിര്‍ത്തിയിട്ടുണ്ട്. ഇത്രയും അവസരങ്ങള്‍ ലഭിച്ചിട്ടും ഈ സമയത്തൊന്നും നടി വാഹനത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി തെളിവില്ലെന്നു ബോധ്യപ്പെടുത്തുകയാണ് അഭിഭാഷകസംഘത്തിന്റെ ലക്ഷ്യം.

2017 ഫെബ്രുവരി 17നാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തെന്ന കേസിന്റെ ഉത്ഭവം. നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളുള്ള കേസിന്റെ വിചാരണ നടപടികള്‍ അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. ദൃശ്യങ്ങളുടെ ഉള്ളടക്കത്തില്‍നിന്നു ശബ്ദം വേര്‍തിരിച്ചു ലഭ്യമാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലിരിക്കെയാണു പ്രതിഭാഗത്തിന്റെ പുതിയ നീക്കം

ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ എട്ട് പേരാണ് ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസില്ഡ പിടിയിലായത്. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ്‌
സ്ഥിരീകരിച്ചത്. അത് കൊണ്ട് വൈറസ് സ്ഥിരികരിച്ച പ്രതിയുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ കേസിന് പുറമെ നിലവില്‍ ഏഴ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസാണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്. ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

ABOUT DILEEP CASE

Continue Reading
You may also like...

More in Malayalam

Trending

Recent

To Top