Connect with us

ആറാം പ്രതിക്കും ജാമ്യം… കേസിന്റെ നടപടികള്‍ തുടരുന്നു നെഞ്ചിടിപ്പോടെ ദിലീപ്!

Malayalam

ആറാം പ്രതിക്കും ജാമ്യം… കേസിന്റെ നടപടികള്‍ തുടരുന്നു നെഞ്ചിടിപ്പോടെ ദിലീപ്!

ആറാം പ്രതിക്കും ജാമ്യം… കേസിന്റെ നടപടികള്‍ തുടരുന്നു നെഞ്ചിടിപ്പോടെ ദിലീപ്!

നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ സലിമിനു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.2017 ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം നടന്നത്.

2017 ഫെബ്രുവരിയിൽ അറസ്റ്റിലായതു മുതൽ പ്രദീപ് ജയിലിലാണ്. കേസിൽ സമാനകുറ്റം ചുമത്തിയിട്ടുള്ള അഞ്ചാംപ്രതി സലിമിന് നേരത്തെ ജാമ്യം അനുവദിച്ചതും പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. നടിയെ വിസ്തരിക്കുന്നത് ഉൾപ്പെടെ നടന്നുവരികയാണെന്നും ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. പക്ഷേ മൂന്നുവർഷമായി ഹർജിക്കാരൻ ജയിലിൽ തുടരുന്നതു കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.

നടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തെ കാത്ത് കളമശേരി അപ്പോളോ ജംഗ്ഷനില്‍ നിന്ന പ്രദീപ് ഇവരുടെ വാഹനത്തില്‍ കയറി നടിയെ തടഞ്ഞുവയ്ക്കാന്‍ സഹായിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.കേസിന്റെ നടപടികള്‍ വിചാരണക്കോടതിയില്‍ തുടരുകയാണ്. നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.

2017 ഫെബ്രുവരി 17-ന് തൃശ്ശൂരിൽനിന്ന് ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് കാറിൽവന്ന യുവനടിയെ ഒന്നാം പ്രതി പൾസർ സുനിയും സംഘവും ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്നാണ്‌ കേസ്. നടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തെ കാത്ത് കളമശ്ശേരി അപ്പോളോ ജങ്ഷനിൽനിന്ന പ്രദീപ് ഇവരുടെ വാഹനത്തിൽ കയറി നടിയെ തടഞ്ഞുവെക്കാൻ സഹായിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top