Connect with us

സാക്ഷി മൊഴികളെല്ലാം പാളി.. പൾസർ സുനിക്ക് പൂട്ട്‌ വീണു.. ഇനി ദിലീപിന്റെ ഊഴം…

Malayalam

സാക്ഷി മൊഴികളെല്ലാം പാളി.. പൾസർ സുനിക്ക് പൂട്ട്‌ വീണു.. ഇനി ദിലീപിന്റെ ഊഴം…

സാക്ഷി മൊഴികളെല്ലാം പാളി.. പൾസർ സുനിക്ക് പൂട്ട്‌ വീണു.. ഇനി ദിലീപിന്റെ ഊഴം…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിച്ചിരിക്കുന്ന ഈ ഒരു സാഹചര്യത്തില്‍ പ്രോസിക്യൂഷന് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മൂന്നു സാക്ഷികളെയാണ് കോടതി ബുധനാഴ്ച വിസ്തരിച്ചത്. കുറ്റകൃത്യം ആസൂത്രണം ചെയ്യാന്‍ പ്രതികള്‍ വാടകയ്ക്കു താമസിച്ച വീടിന്റെ ഉടമയുടെയും സംഭവദിവസം പ്രതികളെ ഒരുമിച്ചുകണ്ട രണ്ടു സ്ത്രീകള്‍ ഇവരുടെ വിസ്താരമാണ് ബുധനാഴ്ച നടന്നത്. പുറത്തുവരുന്ന വിവരം അനുസരിച്ച് ഇവരും കൂറുമാറിയില്ലെന്നാണ് കരുതുന്നത്. പക്ഷേ ഇവരുടെ മൊഴി വലിയ പ്രാധാന്യമില്ലാത്തതാണ് അങ്ങനെയാണെങ്കില്‍കൂടി നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് പ്രോസിക്യൂഷന് കരുത്ത് പകരുന്നു. അതുകൊണ്ടുതന്നെ പള്‍സര്‍ സുനിയും മറ്റ് പ്രതികളും ശിക്ഷിക്കപ്പെടുമെന്നകാര്യം പ്രോസിക്യൂഷന്‍ ഉറപ്പാക്കി. അതോടൊപ്പം തന്നെ ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയപ്പെടും എന്നാണ് വിലയിരുത്തല്‍.

ആദ്യ ഘട്ടത്തില്‍ വിസ്താരത്തിനു വിളിച്ച പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധിയെടുത്തതിനാല്‍ ഹാജരായിരുന്നില്ല. ഇവരുടെ വിസ്താരത്തിനുള്ള ദിവസം പിന്നീടു നിശ്ചയിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നടിയുടെ ക്രോസ് വിസ്താരം കഴിഞ്ഞശേഷം മാത്രം മറ്റു പ്രധാന സാക്ഷികളെ വിസ്തരിക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം, ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ നടിയുടെ ശേഷിക്കുന്ന ക്രോസ് വിസ്താരം വൈകില്ലെന്ന റിപ്പോര്‍ട്ടും വരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നു

അതേസമയം ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയില്‍ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉള്‍പ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയില്‍ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. നഗ്നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയില്‍ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്.

മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് വിലയിരുത്തല്‍. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മഞ്ജു വാര്യരുടെ സുഹൃദ്‌സംഘത്തിലേക്ക് ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വന്ന ഒരു നടി ഫോണ്‍ ചെയ്ത കഥയും സിനിമാ ലോകത്ത് പാട്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. പിന്നീട് ആക്രമിക്കപ്പെട്ട നടിയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യര്‍ മറ്റൊരു മുറിയില്‍ ഇരുന്ന് എല്ലാം കേട്ടു. ആക്രമിക്കപ്പെട്ട നടി അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജു എല്ലാം അറിഞ്ഞു. ഇതോടെ ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും സുഹൃത്തുക്കളായി.

about dileep issue

More in Malayalam

Trending

Recent

To Top