Connect with us

ഷൂട്ടിനിടയിൽ തെന്നി വീണു;മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടനായിരുന്നു!

Malayalam

ഷൂട്ടിനിടയിൽ തെന്നി വീണു;മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടനായിരുന്നു!

ഷൂട്ടിനിടയിൽ തെന്നി വീണു;മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടനായിരുന്നു!

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്.

മര്യാദരാമനില്‍ ദിലീപിന്റെ നായികയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. മര്യാദരാമനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവമാണ് നിക്കി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ദിലീപേട്ടന്‍ തന്നെ മോളു എന്നാണ് വിളിച്ചിരുന്നത് അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നും താരം പറയുന്നു.ഒരു ദിവസം ഷൂട്ടിങിന് ഇടയില്‍ താന്‍ തെന്നി വീണെന്നും അപ്പോള്‍ മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടന്‍ ആണെന്നും താരം പറയുന്നു. സിനിമ തീരുന്നത് വരെ ദിലീപേട്ടന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും എല്ലാവരോടും കളിയും ചിരിയും തമാശയുമായാണ് ദിലീപേട്ടന്‍ ഇടപഴകുന്നതെന്നും നിക്കി ഗില്റാണി പറയുന്നു.

മലയാളത്തില്‍ ഒരു സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് നിക്കി ഗല്‍റാണി. ബാംഗ്ലൂരില്‍ ജനിച്ച താരം മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. കന്നഡ തെലുങ്ക് തമിഴ് സിനിമകളില്‍ താരം ഇതിനോടകം അഭിനയിച്ച്‌ കഴിഞ്ഞു.

എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ സാന്നിധ്യമറിയിക്കുന്നത്. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. പിന്നീട് ഓം ശാന്തി ഓശാനയിലും, വെള്ളി മൂങ്ങയിലും,മര്യാദാ രാമനിലും താരം അഭിനയിച്ചു.’

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top