Connect with us

നടി ഉഷാറാണി അന്തരിച്ചു

Malayalam

നടി ഉഷാറാണി അന്തരിച്ചു

നടി ഉഷാറാണി അന്തരിച്ചു

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന്ചി കിത്സയിലായിരുന്നു. 1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം.

ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ് ഉഷാറാണി. മദ്രാസിൽ വിദ്യാഭ്യാസം നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് ഉഷാറാണി സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ജീവിത പങ്കാളിയായ കുടുംബ സുഹൃത്തുകൂടിയായ സംവിധായകാൻ എൻ ശങ്കരൻ നായരാണ് ഉഷാറാണിയെ കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നതും അത് വഴി അവർ സിനിമയിലേക്ക് എത്തുകയുമായിരുന്നു

പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ ഉഷാറാണി പിന്നീട് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി അഭിനയിച്ചു.പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ ഉഷാറാണി പിന്നീട് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

 അഹം, അമ്മ അമ്മായിമ്മ, ഏകലവ്യന്‍,അങ്കത്തട്ട്, മയിലാട്ടം, തെങ്കാശിപട്ടണം, മില്ലെനിയം സ്റ്റാര്‍സ്, പത്രം, കന്മദം, ഹിറ്റ്‌ലര്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. ഏകമകന്‍ വിഷ്ണു ശങ്കറിനൊപ്പം ചെന്നൈയിലായിരുന്നു താമസം. മരുമകള്‍ കവിത.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top