Malayalam Breaking News
നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബു കൂറുമാറി – വൻ ട്വിസ്റ്റ്!
നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബു കൂറുമാറി – വൻ ട്വിസ്റ്റ്!
കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്…. നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ സാക്ഷി വിസ്താരം വിചാരണ തുടർന്ന് കൊണ്ടിരിക്കുകയാണ്. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യ മാധവന്റെ അമ്മയെയുമാണ് ഇന്ന് വിസ്തരിച്ചത്. അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. കേസിലെ നിര്‍ണായ സാക്ഷികളാണ് ഇന്ന് വിസ തരിച്ച ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും. ദിലീപിനെ രക്ഷിക്കാനാണോ ഈ കൂറുമാറ്റം എന്ന സംശയിക്കുന്നു
ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയിൽ ശ്യാമള മൊഴി നൽകിയിരുന്നു
തൻ്റെ അവസരങ്ങൾ കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചെന്നും ഇടവേള ബാബുവിന്റെ മുൻ മൊഴിയിൽ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം വിസ്താരത്തിനിടെ ഇടവേള ബാബു നിഷേധിച്ചു. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്നായിരുന്നു ഇടവേള ബാബു ഇന്ന് കോടതിയില്‍ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപിനെ ‘അമ്മ’ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.
അതേസമയം, അവധി അപേക്ഷ നൽകിയ നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു. അതെ സമയം തന്നെ നടിയും ഗായികയുമായ റിമി ടോമി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബോബിന് എന്നിവരെ ഇന്നലെ വിസ്തരിച്ചു. കഴിഞ്ഞ ദിവസം വിസ്തരിക്കാൻ തീരുമാനിച്ച കുഞ്ചാക്കോ ബോബനും മുകേഷും കോടതിയിൽ എത്തിയില്ല. കുഞ്ചാക്കോ ബോബനും മുകേഷും അവധിയില്‍ പ്രവേശിക്കുകയാണെന്ന് അപേക്ഷ നല്‍കിയിരിക്കുകയാണ്. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമിക്കപെട്ട നടിയുമായി അടുത്ത ബന്ധമുള്ള.മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിനേയും ഇതിനോടകം വിസ്ഥരിച്ചു. ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി.
അതോടൊപ്പം, ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരത്തിനുള്ള തീയതി ഇന്ന് നിശ്ചയിക്കും.നടിയെ ആക്രമിച്ച കേസിൽ പ്രമുഖ സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയിൽ തുടരുന്നത്. ഇതുവരെ 38 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആദ്യഘട്ടത്തിൽ 136 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
about dileep case
