Connect with us

ഇതേ കുറ്റം സിനിമാക്കാരൻ ചെയ്താൽ,അവന്റ്റെ കാരവന് കൈകാണിക്കുമോ ഏമാത്തിയും ഏമാനും; മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് എം എം നിഷാദ്

Malayalam Breaking News

ഇതേ കുറ്റം സിനിമാക്കാരൻ ചെയ്താൽ,അവന്റ്റെ കാരവന് കൈകാണിക്കുമോ ഏമാത്തിയും ഏമാനും; മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് എം എം നിഷാദ്

ഇതേ കുറ്റം സിനിമാക്കാരൻ ചെയ്താൽ,അവന്റ്റെ കാരവന് കൈകാണിക്കുമോ ഏമാത്തിയും ഏമാനും; മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് എം എം നിഷാദ്

നാടക ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ് ബോര്‍ഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന് കാണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവ് എടുത്തതിന് ശേഷമാണ് പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിനിമ രംഗത്തുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് സംവിധായകൻ എം എം നിഷാദ്

നാടകക്കാരുടെ വണ്ടിക്ക് ഫൈൻ ചുമത്തി ആളാകാൻ കാണിക്കുന്ന ഈ പൊറാട്ട് നാടകത്തെ അല്പത്തരം എന്നാണ് നീഷാദ് ഫേസ് ബുക്കിൽ കുറിച്ചത്. ഇതേ കുറ്റം സിനിമാക്കാരൻ ചെയ്താൽ ,അവന്റ്റെ കാരവന് കൈകാണിക്കുമോ എന്ന ചോദ്യവും നിഷാദ് ചോദിക്കുന്നു

നടന്‍ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശര്‍മ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

”നാടകമേ ഉലകം”
നാടകം ആസുര കലയല്ല…ദൈവീക കലയാണ്…
നാടകക്കാരുടെ വണ്ടിക്ക് ഫൈൻ ചുമത്തി ആളാകാൻ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ,ഇതിനെയാണ് നല്ല ഭാഷയിൽ അല്പത്തരം എന്ന് പറയുന്നത്…നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കിൽ,യൂണിഫോമിട്ട ഈ ആയമ്മയും ഏമാൻമാരും,ഉടൻ നടപടിയെടുക്കും..ശ്ശോ..ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ…
നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം..കാരണം സിനിമയുടെ പളപളപ്പും ഗ്ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്… പ്രേക്ഷകരും തട്ടേൽ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല,എന്നുളളത് തന്നെയാണ്…
ഇതേ കുറ്റം സിനിമാക്കാരൻ ചെയ്തെന്നിരിക്കട്ടെ,അവന്റ്റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും…,മുട്ടിടിക്കും..മുട്ട്…
പാവം നാടകക്കാരേ വിട്ടേരെ,അവർ ക്രിമിനലുകള്ാന്നുമല്ല അവർ യഥാർത്ഥ കലാകാരന്മാരാണ്…തട്ടേ കേറി കിട്ടുന്ന വരുമാനമേ അവർക്കുളളൂ…ഉത്ഘാടനങ്ങൾക്കും,ഫാഷൻ ഷോയും,ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവർക്കില്ല…24000 രൂപ അവരുടെ വിയർപ്പാണ്…ചോര നീരാക്കി അവർ അധ്വാനിച്ചതാണ്…
അതിന് വിലയിടാൻ നിങ്ങൾക്കാവില്ല…

mm nishad facebook post

More in Malayalam Breaking News

Trending

Recent

To Top