Malayalam Breaking News
ദിലീപിന്റെ പേര് മാറ്റി;പുതിയ പേര് വിളിപ്പെടുത്തി താരം;ഇതെങ്ങനെ സംഭവിച്ചുവെന്ന് ആരാധകർ!
ദിലീപിന്റെ പേര് മാറ്റി;പുതിയ പേര് വിളിപ്പെടുത്തി താരം;ഇതെങ്ങനെ സംഭവിച്ചുവെന്ന് ആരാധകർ!
മലയാള സിനിമയുടെ ജനപ്രിയ നായകൻറെ ചിത്രങ്ങലാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം, എന്നാലിപ്പോഴിതാ താരത്തിന്റെ പേര് മാറിയെന്ന തരത്തിലുള്ള വാർത്തകളാണ് എത്തുന്നത്. സാധാരണയായി സെലിബ്രിറ്റികള്‍ സിനിമയിലെത്തുന്നതും ഭാഗ്യംവരാൻ പേരില്‍ മാറ്റം വരുത്തുന്നത് പുതിയ സംഭവമല്ലെങ്കിലും മലയാളത്തില്‍ അത്ര പതിവില്ല. അവസാനമായി പേരുമാറ്റിയത് നടി റോമയായിരുന്നു. ഇപ്പോഴിതാ ആ വഴി പിന്തുരുകയാണ് നടന് ദിലീപും.
ദിലീപിന്റെ പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകളാണ് എത്തുന്നത്, കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമായ വരാനിരിക്കുന്ന “കേശു ഈ വീടിന്റെ നാഥന്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് മാറ്റം വരുത്തിയ പേര് ദിലീപ് പുറത്ത് വിട്ടത്. ദിലീപ് എന്ന പേരിന്റെ സ്പെല്ലിങ്ങില്‍ ഒരു ഐ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ദിലീപ്. ഇനി ദിലീപിന്റെ പേര് “DILIEEP” എന്നായിരിക്കും.ഈ വാർത്ത കേട്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണിപ്പോൾ.
ചിത്രം വലിയൊരു സർപ്രൈസുകൾ കൊണ്ട് നിറഞ്ഞതാണെന്നതിൽ സംശയമില്ല . ഈ മാറ്റിയ പേര് “കേശു ഈ വീടിന്റെ നാഥന്” സിനിമയുടെ പോസ്റ്ററിലുണ്ട്.കഴിഞ്ഞ ക്രിസ്മസ് വേളയില്‍ തിയേറ്ററുകിലെത്തിയ ചിത്രം മെെ സാന്റയില്‍ ദിലീപിന്റെ പേര് പഴയത് പോലെ തന്നെയാണ് നൽകിയിരിക്കുന്നത്. രണ്ട് ചിത്രങ്ങള്ക്കുമിടയിലാകാം പേരില്‍ മാറ്റം വരുത്തിയതെന്നാണ് കരുതുന്നത്.അതായത് ഈ വര്‍ഷം മുതൽ ആയിരിക്കാം പുതിയ മാറ്റം തീരുമാനിച്ചത്.എന്നാൽ,പേര് മാറ്റനുണ്ടായ കാരണമോ ലക്ഷ്യമോ ദീലിപോ താരവുമായി അടുത്ത ബന്ധമുള്ളവരോ,അണിയറക്കാരോ പുറത്ത് വിട്ടിട്ടില്ല. വരും ചിത്രങ്ങളില്‍ മാറ്റം വരുത്തിയ പേര് തന്നെയാകും ദിലീപ് ഉപയോഗിക്കുക എന്നാണ് റിപ്പോർട്ട്.
about dileep
