Social Media
പുതുവർഷത്തിൽ ഞെട്ടിച്ച് താരം;ഇനി ജനപ്രിയ നായകൻ എത്തുന്നത് കേശുവിന്റെ വേഷത്തിലാണ്!
പുതുവർഷത്തിൽ ഞെട്ടിച്ച് താരം;ഇനി ജനപ്രിയ നായകൻ എത്തുന്നത് കേശുവിന്റെ വേഷത്തിലാണ്!
2019 ൽ നിന്നും 2020 ലേക്ക് പ്രവേശിച്ചതോടെ മലയാള സിനിമ പ്രേക്ഷകർക്ക് സിനിമ ലോകത്ത് നിന്നും എത്തുന്നത് ഞെട്ടിക്കുന്ന വാർത്തകളും,ചിത്രങ്ങളും ആണ്.മമ്മുട്ടിക്കും,മോഹൻലാലിനും,ടോവിനോ തോമസിനും ശേഷം ഇപ്പോഴിതാ പുതുവര്‍ഷ ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് നടന് ദിലീപ് എത്തിയിരിക്കുകയാണ്.”കേശു ഈ വീടിന്റെ നാഥന്” എന്ന പുതിയ സിനിമയിലെ ദിലീപിന്റെ പുതിയ ചിത്രമാണിപ്പോൾ വൈറലാകുന്നത്.
ചിത്രം കണ്ടതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.എല്ലാവരെയും അത്ഭുതപെടുത്തുന്ന വേഷത്തിലാണ് ദിലീപ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് ഇരുവരും ഒന്നിക്കുകയാണെന്നതാണ്.ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
ഈ ചിത്രത്തിൽ ഏറെ പ്രത്യകതകളുണ്ട്, വളരെ വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൊട്ടയടിച്ചുള്ള ദിലീപിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് സിനിമയിൽ നിന്നും മറ്റൊരു ചിത്രം പുറത്തിറക്കിയത്. പ്രായമായ കേശുവിന്റെ ഭാര്യയായി നടി ഉർവശിയാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സജീവ് പാഴൂരാണ് ‘കേശു ഈ വീടിന്റെ നാഥന്’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
about dileep
