Malayalam
വീട് വെച്ച് തരാം, പണം നല്‍കാം…ഒടുവിൽ വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണി..നടിയെ ആക്രമിച്ച കേസ്.. പ്രദീപിനെ തിരഞ്ഞ് പൊലീസ് കൊല്ലത്തേക്ക്!
വീട് വെച്ച് തരാം, പണം നല്‍കാം…ഒടുവിൽ വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണി..നടിയെ ആക്രമിച്ച കേസ്.. പ്രദീപിനെ തിരഞ്ഞ് പൊലീസ് കൊല്ലത്തേക്ക്!
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിൽ ഉള്‍പ്പെട്ട പ്രധാന സാക്ഷികളില്‍ ഒരാളായ വിപിന്‍ ലാലിനെയും അമ്മാവനെയും ഭീഷണിപ്പെടുത്തിയ ആളെ തേടി പൊലീസ് കൊല്ലത്തേക്ക്. നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് ഇവരെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ കാസര്‍കോട് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. പ്രദീപിനെ തിരഞ്ഞാണ് ബേക്കല്‍ പൊലീസ് കൊട്ടാരക്കരയിലേക്ക് പോകുക.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി കാക്കനാട്ടെ സബ് ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിന്‍ലാല്‍ ചെക്ക് കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോളാണ് ആ സെല്ലിലേക്ക് പള്‍സര്‍ സുനി എത്തുന്നത്. തനിക്ക് നല്‍കാനുളള ബാക്കി പണം പറയുന്നിടത്ത് എത്തിക്കണമെന്ന് വിപിന്‍ലാല്‍ പള്‍സര്‍ സുനിക്കായി എഴുതിയ കത്തിലുണ്ടായിരുന്നു. ഈ കത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യില്‍ എത്തിയതിനെ തുടര്‍ന്നാണ് വിപിന്‍ലാല്‍ കേസിലെ സാക്ഷിയായത്. നടന്‍ ദിലീപിനുളള കത്തായിരുന്നു ഇതെന്നാണ് വിപിന്‍ലാല്‍ നല്‍കിയ സാക്ഷി മൊഴി. ഇതോടെയാണ് വിപിന്‍ലാലിന് നേരെ വാഗ്ദാനങ്ങളും അതിന് വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയും ഉയര്‍ന്ന് തുടങ്ങിയത്.
വീട് വെച്ച് തരാം, പണം നല്‍കാം എന്നി വാഗ്ദാനങ്ങളായിരുന്നു ആദ്യം. പിന്നീടാണ് ഭീഷണി തുടങ്ങിയത്. ഇതോടെ വിപിന്‍ലാല്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അമ്മാവന്‍ താമസിക്കുന്ന കാസര്‍കോട് ബേക്കലിലേക്ക് താമസം മാറുകയായിരുന്നു. മാര്‍ച്ചില്‍ സാക്ഷി വിസ്താരം തുടങ്ങുമെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ആദ്യ ഭീഷണി വന്നത്. പിന്നീടാണ് കാസര്‍കോട് എത്തി ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തല്‍ ഉണ്ടാകുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം തുടക്കം മുതല്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ നിലകൊണ്ടിരുന്നു. ദിലീപ് ജയിലില്‍ ആയ സമയത്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ കെ.ബി ഗണേഷ് കുമാര്‍ നടത്തിയിരുന്നു. വിചാരണ കോടതിയിലെ ജഡ്ജിനെതിരെ പ്രോസിക്യൂഷനും നടിയും എതിര്‍പ്പ് ഉയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കേസിന്റെ വിചാരണ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
about dileep