മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻ ലാൽ. സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദ്ധാനം ലഭിച്ചുവെന്നും, ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും യുവാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘ദിലീപേട്ടനെതിരെ മൊഴി പറയാനാണ് നിന്റെ ഭാവമെങ്കിൽ മോന്റെ ദിവസങ്ങൾ എണ്ണിതുടങ്ങി’ എന്നാണ് ഭീഷണി. ചത്താലും മൊഴി മാറ്റില്ലെന്ന് യുവാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല, പേടികൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ കൂട്ടിച്ചേർത്തു.സഹതടവുകാരനൊരു കത്ത് എഴുതിക്കൊടുത്തുവെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്നും യുവാവ് പറയുന്നു.
‘പൊറുതി മുട്ടിയിട്ടാണ്.ജനുവരി മാസം മുതൽ മൊഴി മാറ്റാൻ നിർബന്ധിക്കുന്നു.ഞാൻ താമസിക്കുന്ന വീടിനടുത്തുവരെ എത്തി മൊഴി മാറ്റാൻ പറഞ്ഞു. എത്ര ലക്ഷം വേണമെങ്കിലും തരാം, വീട്വച്ചുതരാമെന്നും വാഗ്ദ്ധാനം ചെയ്തു.അന്ന് പറഞ്ഞ മൊഴി മാറ്റി, ദിലീപിനനുകൂലമായി മൊഴി പറയണം. ഞങ്ങൾ ദിലീപേട്ടന്റെ ആളുകളാണെന്നായിരുന്നു അവർ പറഞ്ഞത്. നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷം ഭീഷണി കത്തുകൾ വരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...